October 28, 2020

ശരീരം മുഴുവൻ കാൻസർ വ്യാപിച്ചെന്ന് പറഞ്ഞിട്ടും വിവാഹം കഴിച്ചു, ഇതാണ് സ്നേഹം

പലപ്പോഴും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന അതിഥികൾ നമ്മുടെ ആരൊക്കെയോ ആയി മാറുമ്പോൾ അറിയാതെ നമ്മൾ അവരെ സ്നേഹിച്ചു പോകും..,അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അതിഥി ആണ് അവൻ, ആദ്യമായി ഞാനവനെ കാണുന്നത് ഒരു കോൺഫറൻസിൽ വച്ചാണ്, എന്നാൽ എൻറെ സ്വന്തം കോളേജിൽ പഠിക്കുന്ന ഒരു അപരിചിതൻ ആയിരുന്നു അവൻ എനിക്ക്. ഒരു കോളേജിൽ പഠിച്ചിട്ടും ഞങ്ങൾ ഇത് വരെ എന്തെ കണ്ടുമുട്ടിയില്ല.., പിന്നെ എന്തിനാണ് ഞങ്ങളിപ്പോൾ ഒരു കോൺഫറൻസിൽ വച്ച് പരിചയപ്പെട്ടത്… ചോദ്യങ്ങൾക്കുത്തരം ലഭിക്കുന്നതിനു മുൻപേ ഞങ്ങൾ ഒരുപാട് അടുത്തു കഴിഞ്ഞിരുന്നു.

അവൻ എന്തും എന്നോട് തുറന്നു പറയാമായിരുന്നു വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ പറ്റി മറ്റു കാര്യങ്ങളും ഒരു പൊട്ടും പൊടിയും തെറ്റാതെ എന്നോട് പറയാറുണ്ട്, സത്യം പറഞ്ഞാൽ അവൻ എന്നോട് മാത്രമേ സംസാരിക്കാരുണ്ടായുള്ളൂ പക്ഷേ ഓരോ ദിവസം കഴിയുന്തോറും അവൻറെ മുഖത്തെ തിളക്കവും മങ്ങി, അവൻ വല്ലാതെ ക്ഷീണിതനായി തുടങ്ങിയിരുന്നു.

അങ്ങനെ ഒരു ദിവസം അവൻ ഡോക്ടറെ പോയി കണ്ടു തിരിച്ചു വന്ന്..എന്നോട് ഒരു വാക്കുപോലും പറയാതെ ബാഗ് എല്ലാം പാക്ക് ചെയ്തു നാട്ടിലേക്ക് പോയി, അന്ന് വൈകുന്നേരം അവൻ എന്നെ വിളിച്ചു പറഞ്ഞു.. അവന് ക്യാൻസറാണെന്നും 3rd സ്റ്റേജിൽ ആണെന്നും. അവൻ അത് വളരെ നിസ്സാരമായി പറഞ്ഞു അവസാനിപ്പിച്ചെങ്കിലും, കേട്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, അതെ സമയം എനിക്ക് എൻറെ മനസ്സിൽ ഉത്തരം കിട്ടാതെ കിടന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി.. ഞാൻ മനസ്സിലാക്കി ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നു എന്ന്.

സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് കീമോതെറാപ്പി ട്രീറ്റ്മെൻറ് തുടർന്നു. അവൻ കോളേജിൽ തിരിച്ചെത്തിയ അന്നുമുതൽ അവൻറെ ഒപ്പം ഒരു നിഴൽപോലെ ഊണിലും ഉറക്കത്തിലും കരുതലോടെ ഞാൻ കൂടെനിന്നു, അവന്റെ പാരെന്റ്സിന് വരാൻ പറ്റാത്തത് കൊണ്ട് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഞാനായിരുന്നു അവന്റെ ഏക ആശ്വാസം. കോളേജ് ജീവിതം അവസാനിച്ച ഒരു ദിവസം അവൻ അവന്റെ പ്രണയം എന്നോട് തുറന്നു പറഞ്ഞു..ഒപ്പം അവനെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചു, ഭ്രാന്തമായി അവനെ പ്രണയിച്ചു കൊണ്ടിരിക്കുന്ന എനിക്ക് അവനോട് നോ പറയേണ്ട ആവശ്യം ഇല്ലായിരുന്നു.

അങ്ങനെ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു കുറച്ചു നാളുകൾക്കു ശേഷം ഇപ്പോഴത്തെ അവസ്ഥ അറിയുവാൻ MRI സ്കാൻ ചെയ്യാൻ ഡോക്ടർ അവനോട് ആവശ്യപ്പെട്ടു, അന്ന് ആ മുറിയിൽ ഞാനുമുണ്ടായിരുന്നു.. ക്യാൻസർ അവന്റെ ശരീരത്തിലാകെയും പടർന്നിരിക്കുന്നു, ഡോക്ടർ ഒരു ഷീറ്റ് എടുത്തു അവൻറെ ബോഡി വരച്ചു ക്യാൻസർ വ്യാപിച്ചിരിക്കുന്ന സ്ഥലം എല്ലാം മാർക്ക് ചെയ്തു കാണിച്ചു അതിൽ ക്യാൻസർ ബാധിക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായില്ല.. അവന് ആറു മാസം വരെ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകുമെന്ന് കരുതി ഞാൻ സ്നേഹിച്ചവൻ ഇനി എൻറെ കൂടെ വെറും ആറുമാസം കൂടിയേ ഉണ്ടാകുകയുള്ളൂ എന്നതായിരുന്നു സത്യം, അത്രയുംകാലം മാത്രമല്ല എനിക്ക് അവനെ വേണ്ടിയിരുന്നത് എന്ന് എനിക്കറിയാമായിരുന്നു. പിടിച്ചുനിൽക്കാൻ എൻറെ കഴിവിന്റേ പരമാവധി ശ്രമിച്ചു, ഞങ്ങൾ ഒരു അമ്പലത്തിൽ പോയി വിവാഹിതരായി. ലോകത്തിന്റെ പലകോണുകളിൽ ഉള്ള ഡോക്ടർസിനെ ഞാൻ അവനെ കാണിച്ചു, അപരിചിതരായ വ്യക്തികളുടെ കൂടെ താമസിച്ചു.

പക്ഷേ ഇതൊന്നും അവനെ എൻറെ അടുത്ത് പിടിച്ചുനിർത്താൻ സഹായിച്ചില്ല..ട്രീറ്റ്മെൻറ്കൾക്ക് ഒടുവില് അന്ന് ഞാൻ കോൺഫറൻസ് ഹാളിൽ
കണ്ട വ്യക്തിയെ ആയിരുന്നില്ല അവൻ, മാനസികവും ശാരീരികവുമായി അവൻ ആകെ മാറിയിരുന്നു. അങ്ങനെ അവന്റെ ജീവിതത്തിലെ അവസാന ദിവസം എത്തി.. ഞാൻ ജീവനുതുല്യം സ്നേഹിച്ച അവൻ അവസാന ശ്വാസം എടുത്തു, പിന്നീട് ഒരു ശ്വാസമെടുക്കാൻ അവൻ ഉണ്ടായിരുന്നില്ല.

അവനില്ലാതെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എനിക്ക് കഴിയുമായിരുന്നില്ല, മാസങ്ങളോളം ഒരു ആശ്രമത്തിൽ താമസിച്ചു,ഇനിയൊരു ജീവിതം ഉണ്ടെങ്കിൽ അത് മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി മാത്രമായിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു. അടുത്ത ജന്മത്തിലെങ്കിലും അവന്റെ ഒപ്പം ഒരു ജീവിതകാലം മുഴുവൻ ജീവിക്കാൻ പറ്റും എന്ന വിശ്വാസത്തോടെ ഞാൻ ജീവിക്കുന്നു..

തൻറെ ജീവൻറെ ജീവനായി കരുതിയ പ്രണയം കാൻസർ എന്ന മഹാ രോഗം കൊണ്ടുപോയപ്പോൾ, ക്യാൻസർ രോഗികളെ സഹായിക്കാനും, ശുശ്രൂഷിക്കാനും ജീവിതം ഉഴിഞ്ഞു വച്ച മുംബൈകാരി ആയ യുവതിയുടെ പ്രണയ കഥയാണ് ഇത്.അവർ ഇത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മറ്റുള്ളവരിലേക്ക് പങ്ക് വച്ചത്.

സ്ത്രീകളെ തേപ്പ് എന്ന് വിളിക്കുന്ന പുരുഷന്മാരും, ചെറിയ കാരണങ്ങളാൽ പ്രണയം നഷ്ടപ്പെടുത്തുന്ന സ്ത്രീകളും ഇത് തീർച്ചയായും വായിക്കണം.