January 20, 2021

എത്ര അഴുക്കുപിടിച്ച ചവിട്ടിയും 5 മിനിറ്റിൽ പുതിയതുപോലെയാക്കാൻ ഒരു സൂത്രം

നമ്മുടെ വീട്ടിലെ ചവിട്ടികളിമേൽ സാധാരണയായി അഴുക്കും കറയും പുരളാറുണ്ടല്ലോ. അവ വൃത്തിയായി കഴുകി എടുക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഒരു തലവേദന പിടിച്ച കാര്യമാണ്. നമ്മൾ പലപ്പോഴും അവയിൽ എന്തെങ്കിലും സോപ്പ് പൗഡർ ഇട്ട് ബ്രഷ് ചെയ്തു ഉരച്ച് കഴുകുകയാണ് പതിവ് എന്നാൽ ഇങ്ങനെ ചെയ്താൽ കാലക്രമേണ ചവിട്ടികൾ പെട്ടെന്ന് നൂൽ എല്ലാം പൊന്തി ആകെ വൃത്തികേടാകും.

സോഫ്റ്റ് ചവിട്ടി ആണെങ്കിൽ എളുപ്പം കീറി പോകുവാനും സാധ്യതയുണ്ട്. മാത്രമല്ല നാം പലപ്പോഴും നല്ല വില കൊടുത്തു വാങ്ങുന്ന ഇവ പെട്ടെന്നു കേടായാൽ നമുക്ക് നല്ല വിഷമവും തോന്നും. ചിലർ വാഷിംഗ് മെഷീനിൽ ഇട്ടു കഴുകി എടുക്കാൻ ശ്രമിക്കാറുണ്ട്, ഇങ്ങനെ ചെയ്യുന്നത് ചവിട്ടികൾക്കും ഒപ്പം മെഷീനും കേടുപാടുകൾ ഉണ്ടാക്കുന്നു. മാത്രമല്ല സോഫ്റ്റായ പല ചവിട്ടികളും അതുപോലെ ഫൈബർ ചവിട്ടികളും കഴുകുവാൻ പാടുള്ളതല്ല. പിന്നെ എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ഇതാ ഒരു കിടിലൻ ഐഡിയ. അല്പം സോപ്പ് പൗഡറും കൂടെ ബേക്കിംഗ് സോഡയും എടുത്തു ചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്തു നമ്മുടെ ചവിട്ടികൾ അതിൽ മുക്കിവെച്ചാൽ, അഞ്ചു മിനിറ്റിനകം എളുപ്പത്തിൽ വൃത്തിയായി കിട്ടും പക്ഷേ സോഫ്റ്റ് ചവിട്ടി ആണെങ്കിൽ അല്ലെങ്കിൽ ഫൈബർ ഇൻറെ ചവിട്ടികൾ ആണെങ്കിൽ പച്ചവെള്ളത്തിൽ ഇങ്ങനെ മുക്കി വയ്ക്കണം.