അയ്യായിരം പേരുടെ അന്ധകാരം മാറ്റി പുതിയൊരു ജീവിതം നൽകി തല അജിത് ; കൈയടിച്ച് സോഷ്യൽ മീഡിയ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അജിത്ത് തന്നെയാണ് പ്രേക്ഷകരുടെ നായകൻ…

2019, കോളിവുഡ് സ്റ്റാർ അജിത്തിന് എന്തുകൊണ്ടും നല്ലൊരു വർഷമായിരുന്നു. 200 കോടി രൂപയോളം ബോക്സ് ഓഫീസിൽ നേടിയ സിരുത്തൈ ശിവയുടെ ‘വിശ്വാസം’ എന്ന സിനിമ മികച്ച ഒരു തുടക്കമായിരുന്നു അദ്ദേഹത്തിന് നൽകിയത്, പിന്നീട് എച്ച് വിനോദിന്റെ ‘നേർകൊണ്ട പാർവൈ’ മൂവിയും മികച്ച പ്രതികരണങ്ങളോടുകൂടി വിജയം കൈവരിച്ചിരുന്നു.

ഇത്രയും കാലം കൊണ്ട് വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ തല അജിത് ചെയ്തിട്ടുള്ളൂ എങ്കിലും അദ്ദേഹത്തിൻറെ ആരാധകരുടെ ശക്തി.. അത് നമ്മൾ ചിന്തിക്കുന്നതിലും ഉപരിയാണ്.

അതിനു കാരണം അദ്ദേഹത്തിൻറെ നന്മയും മറ്റുള്ളവരോടുള്ള സ്നേഹം ഒക്കെയാണ്, പാവപ്പെട്ടവരെ അകമഴിഞ്ഞ് സഹായിക്കുന്നത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിനെ എല്ലാവരും തല എന്ന് വിളിക്കുന്നത്.

അങ്ങനെ ഈ 2019ലെ അജിത്തിന്റെ സിനിമ ജീവിതത്തിലെ വിജയവും സന്തോഷമൊന്നും അദ്ദേഹത്തിൻറെ മാത്രമായി വെക്കാൻ തല ഒരുക്കമായിരുന്നില്ല.. അതിനായി 5000 പേർക്കുള്ള നേത്ര ചികിത്സയ്ക്കുള്ള പണം ആണ് അദ്ദേഹം നൽകിയത്. എന്നാൽ ഇതെല്ലാം അദ്ദേഹം തീർത്തും സ്വകാര്യമായി തന്നെയാണ് ചെയ്തിരുന്നത്‌.., പക്ഷേ ഗായത്രി എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഇത് വെളിപ്പെടുത്തിയത്.

തൻറെ സന്തോഷം, 5000 പേർക്കും അവരുടെ കുടുംബത്തിനും സന്തോഷിക്കാനുള്ള അവസരമാക്കി തീർത്ത ഈ ദൈവീകമായ തീരുമാനത്തിന് എല്ലാവരും ഇപ്പോൾ അദ്ദേഹത്തിനെ സ്തുതിക്കുന്നു..

അയ്യായിരം പേരുടെ അന്ധകാരം മാറ്റി പുതിയൊരു ജീവിതം നൽകിയ അദ്ദേഹത്തിനും കുടുംബത്തിനും ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് നമ്മൾ ഓരോരുത്തരും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

You may also like...