September 18, 2021

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഇനി അടുക്കള വൃത്തിയാക്കാം, അടുക്കള പൂർണ്ണമായി അണുവിമുക്തമാകും

അടുക്കള വൃത്തിയായി ഇരുന്നാൽ വീട് വൃത്തി ആയി എന്ന് പണ്ടുള്ളവർ പറയാറുണ്ട്, എന്നാൽ മാത്രമേ പോസിറ്റീവ് ആയിട്ടുള്ള എനർജി വീട്ടിൽ തങ്ങി നിൽക്കുകയുള്ളൂ എന്നും പറയാറുണ്ട്.എല്ലാവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് അടുക്കള വൃത്തിയായി ഇരിക്കണം എന്ന് നിർബന്ധം ഉണ്ടാകും, അതുപോലെ എവിടെയെങ്കിലും പോയാൽ മറ്റുള്ളവരുടെ അടുക്കളയുടെ വൃത്തി നോക്കുന്നവർ ആയിരിക്കും നമ്മൾ.

എന്നാൽ ഒരുപാട് പണികൾ എല്ലാം കഴിഞു വൃത്തിയാക്കേണ്ട സമയമാവുമ്പോൾ നമുക്ക് ആകെ മടിയായിരിക്കും.., എന്തൊക്കെയോ കാണിച്ചു നമ്മൾ വിശ്രമിക്കാൻ ശ്രമിക്കുക ആയിരിക്കും പതിവ്.. പക്ഷെ വേറെ ആരെങ്കിലും വരുമ്പോഴാണ് ഈ വൃത്തികേട് നമ്മളെ ഏറ്റവും കൂടുതൽ ബാധിക്കുക.

രാവിലെ ഉണർന്നു വരുമ്പോൾ തന്നെ ഒറ്റനോട്ടത്തിൽ കിച്ചൻ നന്നായി കിടക്കുമ്പോൾ നമുക്ക് ഒരു സന്തോഷം ഉള്ളിൽ തോന്നാറുണ്ട്, നേരെ തിരിച്ച് ആണെങ്കിലോ ആ ദിവസം തന്നെ നമ്മുടെ പോയി കിട്ടും.പാചകം ചെയ്യുന്നതും കഴിക്കുന്നതും ആയിട്ടുള്ള പാത്രങ്ങൾ വൃത്തിയാക്കുന്നതു പോലെ അത്യാവശ്യമാണ് അവിടെയുള്ള ജനാലയുടെ മേലും പലസ്ഥലങ്ങളിലും ഉള്ള പൊടിയും അഴുക്കും കളയേണ്ടത് പക്ഷേ ഇതൊക്കെ ഇരട്ടി പണിയല്ലേ എന്നുവച്ച് ആരും ചെയ്യാറില്ല.

കുക്കർ,പച്ചകറികൾ ഇട്ടു വെക്കുന്ന കുട്ടാ ഇതിലെല്ലാം ഉള്ളിലും പുറത്തും ആയിട്ട് ഒരുപാട് അഴുക്കുപിടിച്ച് കിടക്കുന്നത് കാണാം.., പക്ഷേ ഇതൊക്കെ ആയാസകരമായ പണി ആയതുകൊണ്ട് നമ്മൾ ഒരു ചടങ്ങുപോലെ കഴിച്ചു വയ്ക്കും.. പക്ഷേ അതൊക്കെ അങ്ങനെ തന്നെ കിടന്നാൽ ദോഷം നമുക്കും നമ്മുടെ വീട്ടിൽ ഉള്ളവർക്കും ആയിരിക്കും.അടുക്കളയിൽ ഉണ്ടാകുന്ന പൊടിയും വൃത്തികേടും എല്ലാം പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാം, എങ്ങനെയൊക്കെ എളുപ്പത്തിൽ നമുക്ക് വേണ്ട സാധനങ്ങൾ വലിച്ചുവാരി ഇടാതെ ഒതുക്കി വെക്കാം, എങ്ങനെ നമ്മുടെ കിച്ചൻ നല്ല അടിപൊളിയായി ഒറ്റനോട്ടത്തിൽ വൃത്തിയായി ഇരിക്കാമെന്നുള്ള ടിപ്സും ഹാക്സ് ആണ് ഈ വീഡിയോയിൽ പറയുന്നത്.

നിങ്ങളുടെ കിച്ചൻ വൃത്തിയായിരിക്കണം എങ്കിൽ നിങ്ങൾക്ക് ഇത് കാണാം.., സ്ത്രീകൾക്കു മാത്രമല്ല വീട്ടിലുള്ള ആർക്കുവേണമെങ്കിലും ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ.. അടുക്കള സ്ത്രീകൾ മാത്രം വൃത്തിയാക്കേണ്ടത് അല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ മറ്റുള്ള ആൾക്കാർക്കും ഇത് നിർദ്ദേശിക്കുക.