January 27, 2021

കേരളത്തിലെ സ്‌കൂൾ തുറക്കുന്നത് ജൂൺ 6ലേക്ക് മാറ്റി

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് ജൂൺ 6ലേക്ക് മാറ്റി മന്ത്രിസഭാ യോഗത്തിന്റെ തിരുമാനം. റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. നേരത്തെ സ്‌കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നു.

മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  നിയമസഭയിൽ  ആവശ്യപ്പെട്ടു.

“ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.നാല് ,അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്‌കൂൾ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നൽകേണ്ടിവരും.അതിനാൽ സ്‌കൂൾ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി,” ചെന്നിത്തല പറഞ്ഞു.