January 26, 2021

പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഇനി സിമ്പിൾ ആയി കയ്യുറ നിർമിക്കാം

കൈയുറകൾ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? നമ്മൾ പലരും പല രോഗങ്ങളും വരാതിരിക്കാൻ പണികൾ എടുക്കുമ്പോൾ കൈയുറകൾ ധരിക്കാറുണ്ട് എന്നിരുന്നാലും ഒരുപാട് പേരൊന്നും അത്രക്ക് ആവശ്യകത ഇല്ല എന്ന് തോന്നിയത് കൊണ്ടു ഇത് ഉപയോഗിക്കാറുമില്ല. പക്ഷേ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ വീടിന്റെ ഉള്ളിലെ ജോലി ചെയ്യാൻ പോലും നമ്മൾ കൈയുറകൾ ധരിക്കേണ്ട സാഹചര്യമാണ്, പപച്ചക്കറി കഴുകുമ്പോൾ ഒക്കെ ഒരുപാട് കെമിക്കൽസ് നമ്മുടെ കയ്യിലേക്ക് പറ്റും വെറുതെ ഒന്ന് കൈ കഴുകിയാൽ ഇവ പോകുന്നതല്ല ശേഷം ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. അങ്ങനെയിരിക്കെ ഒരു ഗ്ലൗസ് വെച്ചാണ് കഴുകുന്നത് എങ്കിൽ നമുക്ക് ഇതിൽ നിന്ന് മുക്തി നേടാം.

ഇനി പറമ്പിലെ പണി എടുക്കുകയാണെങ്കിൽ പണ്ടത്തെ കാലത്ത് ഇതൊന്നും ആവശ്യമില്ല പക്ഷേ ഇപ്പോൾ ഒരുപാട് പൊട്ട വളങ്ങൾ ഉള്ള മണ്ണും ഒരുപാട് കീടങ്ങൾ ഉള്ള വെള്ളമായത് കൊണ്ടു ഒരു കൈയുറ ധരിച്ചാൽ നമുക്ക് നമ്മളെത്തന്നെ സേഫ് ആക്കാം. അങ്ങനെ പല രീതിയിൽ വീടും ഭക്ഷണ വസ്തുക്കള്ളും പറമ്പ് വൃത്തിയാക്കുമ്പോഴും ഒരു ഗ്ലൗസ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. എന്നാൽ പണം കൊടുത്ത് ഇത് പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാൽ. ഒട്ടുമില്ല. എത്രയൊക്കെ അത്രയൊന്നും ഇംപോർട്ടൻസ് ഇതിന് കൊടുക്കാത്തതുകൊണ്ട് ആരും പുറത്തു നിന്ന് വാങ്ങാൻ മുതിരുകയുമില്ല.