January 20, 2021

തടസങ്ങൾ എളുപ്പം നീക്കി ഇനി നിങ്ങളുടെ കിച്ചൻ സിങ്ക് വെട്ടിത്തിളങ്ങും, എന്തൊരു ഭംഗി ഒരു സ്വരത്തിൽ പറയാം

കിച്ചൻ സിങ്കിൽ വെള്ളം നിറഞ്ഞു കിടക്കാറുണ്ടോ..? എങ്കിൽ പഴയ ഒരു സ്റ്റീൽ ഗ്ലാസ് മതി ഇത് മാറ്റുവാൻ. പാത്രം കഴുകി പെട്ടെന്നുതന്നെ അതിലെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് കൊണ്ടു തന്നെ സിങ്കുകളിൽ വെള്ളം കെട്ടി നിൽക്കാറുണ്ട്, ഇത് കളയാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. എങ്കിൽ പഴയൊരു സ്റ്റീൽ ഗ്ലാസ് എപ്പോഴും സിങ്കിന്റെ അടുത്ത വച്ചിരുന്നാൽ എളുപ്പം നമുക്ക് ബ്ലോക്ക് വരുമ്പോഴൊക്കെ അത് ഉപയോഗിച്ച് ഇതു മാറ്റാവുന്നതാണ്.

അതിനായി ഇങ്ങനെ കിടക്കുന്ന സിങ്കില് വെള്ളം പോകുന്ന ആ ഹോളിന്റെ അവിടെ സ്റ്റീൽ ഗ്ലാസ്സ് കമഴ്ത്തി വച്ചു പെട്ടന്ന് ബാക്കിലേക്ക് എടുക്കുക വീണ്ടും ഈ പ്രക്രിയ വെള്ളം പൂർണമായും പോകുന്നതുവരെ ചെയ്തുകൊണ്ടിരിക്കുക. ഇങ്ങനെ ഗ്ലാസ്സ് വച്ചും എടുക്കുകയും ചെയ്യുമ്പോൾ സിങ്കിൽ പപ്രശ്‍നം ആയി കിടക്കുന്ന അഴുക്കുകൾ എല്ലാം മുകളിലേക്ക് പൊങ്ങി വരുന്നതാണ് അത് നമുക്ക് കൈകൊണ്ട് എടുത്തു മാറ്റാവുന്നതുമാണ്.

ഇങ്ങനെ ചെയ്താൽ ഈ പ്രശ്‍നം പൂർണമായും എളുപ്പത്തിൽ മാറിക്കിട്ടും എപ്പോഴും കയ്യിൽ ഒരു കവറോ അല്ലെങ്കിൽ ഒരു ഗ്ലൗസ് ഇട്ടു വേണം ഇതു ചെയ്യുവാൻ. ഒരു സ്റ്റീൽ ഗ്ലാസ് അല്ലെങ്കിൽ ഒരു ചില്ലു ഗ്ലാസ്സ് മാറ്റാൻ ഉപയോഗിക്കാവുന്നതാണ് ഒരെണ്ണം സിങ്കിന്റെ അടുത്ത് എപ്പോഴും ഇതിനുവേണ്ടി സൂക്ഷിക്കാം.