April 14, 2021

ഉപയോഗിച്ച് മഷി കഴിഞ്ഞ് പേനകൾ കൊണ്ടു നമുക്ക് വിസ്മയങ്ങൾ തീർക്കാം

ഉപയോഗിച്ച് മഷി തീർന്നു പോയ പേന നിങ്ങളെന്താണ് ചെയ്യാറുള്ളത്? എവിടെയെങ്കിലും കൂട്ടി വയ്ക്കും അല്ലെങ്കിൽ എടുത്തുകളയും പണ്ടൊക്കെ ആണെങ്കിൽ റീഫിൽ വാങ്ങിച്ചു വീണ്ടും ഉപയോഗിക്കുന്നവരുണ്ട് എന്നാൽ ഇപ്പോൾ അതിൻറെ ആവശ്യം ഇല്ലെന്നു തോന്നുന്നതു കൊണ്ട് ആരും അങ്ങനെ ചെയ്യാറില്ല… അതുകൊണ്ടുതന്നെ പേന ഉപയോഗശൂന്യമായി വീടിൻറെ പലയിടത്തും കിടക്കുന്നത് കാണാം.

ഇങ്ങനെ ഉപയോഗമില്ലാതെ വീടിൻറെ പലഭാഗത്തും കിടക്കുന്ന സാധനങ്ങൾ ഉപകാരപ്രദം ആകാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്…, ഇതിലൂടെ പുതിയ പുതിയ സാധനങ്ങൾ നമ്മൾക്ക് നിർമ്മിക്കാൻ സാധിക്കുകയും ഒപ്പം നമ്മുടെ കഴിവുകൾ വർദ്ധിക്കുകയും ചെയ്യുന്നു.. നമ്മൾക്ക് എല്ലാവർക്കും സാധിക്കുന്ന രീതിയിൽ തന്നെ നമുക്ക് പേനകൾ കൊണ്ട് പല സാധനങ്ങളും ഉണ്ടാക്കാം… താഴെയുള്ള വീഡിയോയിൽ രണ്ടുതരം ഐഡിയാസ് കാണിക്കുന്നുണ്ട് ഒന്ന് നമ്മുടെ ലിവിങ് റൂമിലോ ബെഡ്റൂമിൽ ഒക്കെ സാധനങ്ങൾ തൂക്കി ഇടാനുള്ള ഒരു ഹാങ്ങിംഗ് രണ്ടാമതായി ഒരു അടിപൊളി ഫ്ലവർ വെയ്സ് ആണ് ഉണ്ടാക്കുന്നത്.

ഇതിൽ കാണിക്കുന്ന രീതിയിൽ അല്ലാതെ തന്നെ അതിന്മേൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ഒരുപാട് പണികൾ ചെയ്യാവുന്നതാണ്, പശയും പേനയും ഉണ്ടെങ്കിൽ എളുപ്പം ആയിട്ട് ഇതെല്ലാം നിങ്ങൾക്കും സാധിക്കും.