January 18, 2021

ഈ പൊടിക്കുഞ്ഞിന്റെ കഴിവ് സിത്താര വരെ സമ്മതിച്ചു കൊടുത്തു, വരുംകാല പ്രതിഭ

ഈ രണ്ടു വയസ്സുകാരിയുടെ പാട്ട് കേട്ടാൽ നമ്മൾ ഓരോരുത്തരും ഈ കുഞ്ഞവയെ ഒരു സംശയവും ഇല്ലാതെ അനുഗ്രഹീത കലാകാരി എന്ന് വിളിക്കും. ജീവിതത്തിൽ ഒരു മൂളിപ്പാട്ട് പോലും പാടാത്ത ആരും ഉണ്ടാവുകയില്ല, അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവർക്കും മനോഹരമായ ഗാനങ്ങൾ.

നല്ലപോലെ പാട്ടുപാടാൻ അറിയാവുന്ന അനുഗ്രഹീതരായ കലാകാരന്മാരും കലാകാരികളും ഒരുപാടുണ്ടെങ്കിലും ഈ കൊച്ചുകുഞ്ഞ് പാടുന്നത് കേട്ടാൽ നമ്മളൊന്ന് അതിശയിച്ചു പോകും കാരണം ഈ വീഡിയോയിലെ ഗായികയ്ക്ക് വെറും രണ്ടു വയസ്സു മാത്രമേ പ്രായം ഉള്ളൂ, എന്നിട്ടും സംഗതികളൊന്നും കൈവിടാതെ അതിമനോഹരമായ ആണ് ലത മങ്കേഷ്കർ പാടിയ “ലജ്ജാ ഗലെ സേ” എന്ന ഹിന്ദി ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

ഈ കൊച്ചു കുട്ടി ഇത്ര ചെറുപ്പത്തിലെ ഇങ്ങനെ പാടുന്നത് പാടുന്നു വെങ്കിൽ തീർച്ചയായും ഈ വാവക്ക് വരുംകാലത്തു ഒരു പിന്നണിഗായികയായി മാറാൻ സാധിക്കും.

കൊച്ചു കുഞ്ഞിന്റെ കഴിവ് കണ്ട് ഗായിക സിതാര കൃഷ്ണകുമാർ ആണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .