October 28, 2020

ഡാൻസിനിടയിൽ സ്റ്റെപ് മറന്നു ശ്രീനി, പക്ഷെ പേർളി പറഞ്ഞത് ഓർത്തു ചെയ്തു കയ്യടി നേടി

സ്റ്റേജിൽ വെച്ച് ഡാൻസ് സ്റ്റെപ്പ് മറന്നു പോയിട്ടും അത് അത്രയും അഭിമാനത്തോടു കൂടിയാണ് ശ്രീനിഷ് അരവിന്ദ് സോഷ്യൽ മീഡിയയിലൂടെ ആ വീഡിയോ പങ്കുവെച്ചത്.. ആ അഭിമാനത്തിന് കാരണം തന്നെ സ്വന്തം ഭാര്യ പേർലി മാണി ആണെന്നും ശ്രീനിഷ് പറയുന്നു.

സീ കേരളത്തിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ പ്രോഗ്രാമിൽ ആണ് ശ്രീനിഷ് അരവിന്ദ് ഡാൻസ് കളിക്കുക ഉണ്ടായത്, അതിൻറെ ഇടയിൽ വച്ചു ഡാൻസ് സ്റ്റെപ് മറന്നുപോവുകയും സ്വന്തമായി അപ്പോൾ തന്നെ പുതിയ നൃത്തച്ചുവടുകൾ വച്ച ശ്രീനിഷിന് പൂർണ്ണ പിന്തുണ നൽകിയത് ബിഗ് ബോസിലൂടെ ശ്രീനിക്ക് ലഭിച്ച അദ്ദേഹത്തിൻറെ സ്വന്തം ഭാര്യ പെർലി മാണി തന്നെയാണ്.

പെർഫോമൻസ് ചെയ്യുമ്പോൾ സ്റ്റെപ്പുകൾ മറന്നുപോയാൽ ഡാൻസ് നിർത്തരുത് എന്നും നിർത്താതെ സ്വന്തമായി സ്റ്റെപ് ഇട്ട് കളിക്കണം എന്നും പെർലി മാണി ഉപദേശിച്ചതിലൂടെയാണ് ശ്രീനിഷ് അദ്ദേഹത്തിൻറെ രീതിയിലുള്ള കൗതുകം ഏറിയ നൃത്തച്ചുവടുകൾ കാഴ്ചവച്ചത്., അത് അത്രയും നന്നായതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.. ,അതിനു താഴെ പെർലി മാണിയുടെ അടിപൊളി കമൻറ് ഉണ്ടായിരുന്നു.