January 20, 2021

ഉരുളൻ കിഴങ്ങു ആഴ്ചകളോളം കേടുവരാതെ സൂക്ഷിക്കാൻ വീട്ടമ്മമാർക്കിതാ പുതിയ ചെറുപ്പൊടി കൈകൾ

മലയാളികളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ എന്നും സ്ഥിര സാന്നിധ്യമാകുന്ന വിഭവങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങ് വിഭവങ്ങൾ. ഇന്ത്യക്കാർക്ക് മാത്രമല്ല ഉരുളകിഴങ്ങിനോട് പ്രിയം അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാൽ നാലാം സ്ഥാനത്തുള്ള ഈ ഭക്ഷ്യ വിള ലോകത്തിലേറ്റവും അധികം സ്ഥലത്തു കൃഷിചെയ്യുന്ന മുഖ്യ വിളയാണ്.

കാര്യം ഇങ്ങനൊക്കെയാണെങ്കിലും നമ്മുടെ വീട്ടമ്മമ്മാരെ വലയ്ക്കുന്ന സുപ്രധാന പ്രശ്നങ്ങളിലൊന്നാണ് കേടുവരാത്തക്ക രീതിയിൽ ഉരുളകിഴങ്ങിനങ്ങളെ എങ്ങനെ നമ്മുടെ പാചകപ്പുരയിൽ സൂക്ഷിക്കുക എന്നത്. ഒന്നു ചിന്തിച്ചാൽ കാര്യം വളരെ സിമ്പിൾ ആണ് ആഴ്ചകളോളം നിങ്ങൾക്ക് നിങ്ങളുടെ പാചകപ്പുരയിൽ ഇവയെ യാതൊരു വിധ കേടുബാധയും കൂടാതെ സംരക്ഷിക്കാം

നമ്മുക്ക് അറിയാമെങ്കിലും പലപ്പോഴും നാം വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത ഒരു കാര്യം തന്നെയാണ് ആദ്യമായി ഓർമിപ്പിക്കാനുള്ളത് ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ തന്നെ നന്നായിട്ട് മണ്ണ് പുരണ്ടവയെ തന്നെ വാങ്ങാൻ ശ്രമിക്കുക ഇത് ദീർഘനാൾ ഉരുളകിഴങ്ങ് കേടാകാതിരിക്കാൻ നിങ്ങളെ സഹായിക്കും.
മറ്റൊന്ന് ഉരുളകിഴങ്ങ് വാങ്ങിയ ഉടനെ തന്നെ സാധാരണയായി വീട്ടമ്മമാർ ചെയ്ത് വരുന്നത് ഇവയെ മറ്റു പച്ചക്കറികളോടൊപ്പം നിലത്തോ സിമന്റ് തറയിലോ സൂക്ഷിക്കാറാണ് പതിവ് ഇതുമാറ്റി ഇവയെ കാർബോർഡ്പ്പെട്ടി പോലുള്ള കാർട്ടൂൺപ്പെട്ടികളിൽ ശേഖരിക്കപ്പെടുകയാണെങ്കിൽ ഇവ ദിവസങ്ങളോളം കേടുകൂടാതെ സംരക്ഷിക്കപ്പെടും. മറ്റുള്ള പച്ചക്കറികളോടൊപ്പം ഇവയെ സൂക്ഷിക്കുന്നത് വളരെ പെട്ടെന്ന് ഉരുളകിഴങ്ങ് ചീത്തയാകാൻ കാരണമാകും

തണുപ്പും ഇരുട്ടും ലഭ്യമാകുന്ന ഇടങ്ങളിൽ ഉരുളകിഴങ്ങിനെ നമ്മുക്ക് കൂടുതൽ ദിവസങ്ങളോളം സംരക്ഷിക്കാനാകും ഇത് ഉരുളകിഴങ്ങ് മുളക്കുന്നതിൽ നിന്ന് സംരക്ഷിക്കും. ഉപയോഗിക്കുന്നതിന് തൊട്ടു മുൻപായി ഉരുളകിഴങ്ങ് കഴുകാൻ ശ്രദ്ധിക്കുക ഇത് ഉരുളകിഴങ്ങ് പെട്ടെന്ന് ചീഞ്ഞു പോകാതിരിക്കാൻ സഹായകരമാകും. ഇനി അഥവാ കഴുകിപ്പോയാൽ ഈർപ്പം പൂർണമായും വറ്റിയ ശേഷം മാത്രമേ ഇവ ശേഖരിച്ചു വെയ്ക്കാവൂ. യാഥൊരു കാരണവശാലുംഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ പാടുള്ളതല്ല സൂക്ഷിച്ചാൽ ഇവ കട്ടിയുള്ളതാകുകയും പിന്നീട് വേവുന്നതിനും പ്രയാസകരമാകുന്നു മാത്രമല്ല അതിലെ അന്നജം പഞ്ചസാരയായി മാറുകയും പാകംചെയ്യുമ്പോൾ ഉരുളക്കിഴങ്ങ് മധുരിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു

കാർബോർഡ് പെട്ടികൾ ഇല്ലെങ്കിൽക്കൂടി പ്ലാസ്റ്റിക് ബാഗുകളിൽ കാറ്റുകയറാത്ത രീതിയിൽ ഉരുളകിഴങ്ങിനെ ദീർഘനാൾ നമുക്ക് സംരക്ഷിക്കാനാകും. മേൽപ്പറഞ്ഞ രീതികളിൽ നിങ്ങൾക്ക് നിങ്ങളുടെ ഊട്ടുപ്പുരകളിൽ ഉരുളക്കിഴങ്ങിനങ്ങളെ സംരക്ഷിക്കാൻ ശ്രദ്ധിക്കുമല്ലോ.