January 20, 2021

എത്ര പഴയ ജീൻസ് ആണെങ്കിലും പുതുമ നിലനിർത്താം എങ്ങനെയെന്നല്ലേ വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ

എത്ര പഴയ ജീൻസ് ആണെങ്കിലും പുതുമ നിലനിർത്താം എങ്ങനെയെന്നല്ലേ വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എത്ര കാലം വേണമെങ്കിലും നിങ്ങളുടെ ജീൻസ് വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനാകും. ഇന്ന് മാറിവരുന്ന വസ്ത്ര സങ്കൽപ്പത്തിൽ ആൺ-പെണ്ണ് ഭേദമന്യേ ജീൻസ് പോലുള്ള തുണിത്തരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ ജീൻസ് ഉപയോക്താക്കളുടെ പ്രധാന പര വിഷമങ്ങളിൽ ഒന്നാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ പുതിയ ജീൻസിന്റെ പുതുമ നഷ്ടപ്പെട്ട് അവ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ. ഇക്കൂട്ടർക്കുള്ള ഉത്തരം കൂടിയാണ് നാം ഇന്ന് ചർച്ച ചെയ്യുന്നത്.

ജീൻസ് വസ്ത്രങ്ങൾ തുടരെ കഴുകാതിരിക്കാൻ ശ്രദ്ധിക്കുക കഴുകുമ്പോൾ ചെളിയോ, അഴുക്കോ പറ്റി പിടിച്ച ഭാഗത്ത് മാത്രം വൃത്തിയായി കഴുകി എടുക്കുക.തുടരെയുള്ള കഴുകൽ ജീൻസിന്റെ പുതുമ നഷ്ടപ്പെടുത്തും. ജീൻസ് വസ്ത്രങ്ങൾ കഴുകുമ്പോൾ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത് ഇത് തുണി ചീത്തയാകുന്നതിനും നിറം മങ്ങുന്നതിനും കാരണമാകാറുണ്ട്.

ജീൻസ് വസ്ത്രം അലക്കുമ്പോൾ എപ്പോഴും പുറം തിരിച്ചിട്ട രീതിയിൽ അലക്കുക .ഇത് നിറം മങ്ങാതിരിക്കാനും പുതുമ നീണ്ട കാലം നില നിർത്താനും
സഹായിക്കുന്നു. കഴിയുമെങ്കിൽ ജീൻസ് കഴുകുന്ന വെള്ളത്തോടൊപ്പം അൽപം വിനാഗിരി ഒഴിച്ച് ജീൻസ് വസ്ത്രങ്ങൾ കഴുകാൻ ശ്രമിക്കുക.ഇത് നരച്ച വസ്ത്രമായാൽ കൂടി ജീൻസിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

വസ്ത്രങ്ങൾ കഴുകിയാൽ ഉടൻ തന്നെ വെയിലത്ത് ഉണങ്ങാനായി കൊണ്ട് ഇടുന്നവരാണ് നമ്മളിൽ ഭൂരിഭാഗ മലയാളികളും .ജീൻസ് പോലുള്ള തുണിത്തരങ്ങൾ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ ജീൻസ് വസ്ത്രങ്ങൾ ഒരിക്കലും കഴുകിയ ശേഷം വെയിലത്ത് കൊണ്ടിടാതിരിക്കാൻ ശ്രമിക്കുക ഇത് സൂര്യപ്രകാശമേറ്റ് ജീൻസിന്റെ നിറം മങ്ങുന്നതിനും സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നു.

ഇനി പറയുന്നത് വാഷിംങ് മെഷീൻ ഉപയോഗിച്ച് തുണി അലക്കുന്ന കൂട്ടരോടാണ് യാഥൊരു കാരണവശാലും നിങ്ങളുടെ ജീൻസ് തുണിത്തരങ്ങൾ വാഷിംങ്മെഷീൻ ഉപയോഗിച്ച് കഴുകാൻ ശ്രമിക്കരുത്. ഇത് നിങ്ങളുടെ ജീൻസിന്റെ ആയുസ്സ് കുറയ്ക്കുന്നതിനും നൂലുകൾ പൊങ്ങി തുണികേടാകുന്നതിനും കാരണമാകുന്നു.