കേരളത്തില്‍ നിന്ന് വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

എ ബിവിപിയിലൂടെ തുടക്കം, ആര്‍എസ്‌എസിലൂടെ വളര്‍ച്ച, ഒന്നിമല്ലാതിരുന്ന പാര്‍ട്ടിയെ മുക്കിനും മൂലയ്ക്കും ബൂത്തു കമ്മിറ്റികളുള്ള പ്രധാന ശക്തിയാക്കാന്‍ നിയോഗം, ഇപ്പോള്‍ കേന്ദ്രമന്ത്രി പദവി; ചുരുക്കി പറഞ്ഞാല്‍ ഇതാണ് വി മുരളീധരന്‍. 13 വര്‍ഷം ആര്‍എസ്‌എസ് പ്രചാരകനായിരുന്നതിന്റെ പ്രവര്‍ത്തന പരിചയവും കൊണ്ടാണ് കേരള രാഷ്ട്രീയത്തില്‍ പയറ്റാന്‍ മുരളീധരന്‍ രംഗത്തിറങ്ങുന്നത്.

തലശേരി സ്വദേശിയായ മുരളീധരന്‍ സജീവ കോണ്‍ഗ്രസ് കുടുംബത്തിലാണ് ജനിച്ചത്. എബിവിപി തലശേരി താലൂക്ക് സെക്രട്ടറിയായി തുടക്കം. കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ്സി നിയമനം ലഭിച്ചു. എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയില്‍ പ്രവര്‍ത്തിച്ചു.പാര്‍ട്ടി അധ്യക്ഷപദവിയിലെത്തിയ മുരളീധരന്‍ മികച്ച സംഘാടകനെന്ന പ്രശംസ പിടിച്ചുപറ്റിയതോടെ ദേശീയ നേതാക്കളുടെ കണ്ണിലുണ്ണിയായി.

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസം കാല്‍നട യാത്ര നടത്തി ബിജെപിക്കു ബൂത്ത് കമ്മിറ്റി ഉണ്ടാക്കി. സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിയുമ്ബോഴേക്കും സംസ്ഥാന ബിജെപിയില്‍ അനിഷേധ്യ നേതാവായി വളര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലെത്തുന്നത് 2018ല്‍. ചേളന്നൂര്‍ എസ്‌എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.

You may also like...