January 20, 2021

വീട്ടിലെ തലയിണ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ല ആരോഗ്യത്തിന് നാം വൃത്തിയാകുന്നതോടൊപ്പം നമ്മുടെ പരിസരവും ചുറ്റുപാടും വൃത്തിയാകേണ്ടതുണ്ട്. തുണിത്തരങ്ങളും ,കർട്ടണുകളും, മറ്റും കഴുകി സൂക്ഷിക്കുമ്പോഴുംനമ്മളിലധികമാരും ചെയ്യാൻ താൽപര്യം കാണിക്കാത്ത ,ശ്രദ്ധ ചെലുത്താൻ മടിക്കുന്ന ഒരു കാര്യമാണ് കിടപ്പുമുറിയിലെ തലയിണകൾ വൃത്തിയാക്കാൻ മടിക്കുന്നത്.

സമയ കുറവോ, മടിയോ, കഴുകാൻ പ്രയാസമാണെന്ന തോന്നലുകളോ ആണ് നമ്മെ തലയിണകൾ കഴുകുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത് .ഒന്നു ചിന്തിച്ചാൽ നാം വ്യത്തിയാകുന്നതോടൊപ്പം പ്രാധാന്യം അർഹിക്കുന്ന കാര്യമല്ലേ നമ്മുടെ കിടപ്പുമുറികൾ വൃത്തിയാക്കുന്നത്. ഒന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ പെട്ടെന്ന് നമ്മുക്ക് നമ്മുടെ തലയിണ വൃത്തിയാക്കാൻ കഴിയും.

തലയിണ കഴുകാൻ എപ്പോഴും ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്‍റ് ഉപയോഗിക്കുക അലക്കുപൊടി ഉപയോഗിച്ച് കഴുകിയാൽ തലയിണയില്‍ അവ അവശേഷിക്കാന്‍ സാധ്യതയുണ്ട്. സിന്തറ്റിക് തലയിണകൾ മെഷീൻ ഉപയോഗിച്ച് ആണെങ്കിൽ കഴുകുന്നത് ഒന്നുകൂടി ശ്രദ്ധിക്കുക കൈ എടുത്ത ഉടൻ അത് നിവര്‍ന്ന് പഴയപടി ആകുന്നില്ലെങ്കില്‍ അത് മെഷീനില്‍ കഴുകാതിരിക്കുന്നതാണ് ഉചിതം.ഇല്ലായെങ്കിൽ ഇത്തരം തലയിണകൾ ചീത്തയാകാൻ സാദ്ധ്യത വളരെ അധികമാണ്

തലയിണ കഴുകാൻ എടുക്കുമ്പോൾ മധ്യഭാഗത്തും മുകളിലും താഴെയും റബ്ബര്‍ ബാന്‍ഡുകളിടുക ഇത് തലയിണയ്ക്കുള്ളില്‍ നിറച്ചിരിക്കുന്ന വസ്തു കട്ടപിടിക്കുന്ന അവസ്ഥ തടയാനാകും. വെയിലിൽ ഉണക്കുന്നതിന് മുൻപ് തലയിണകൾ മെഷീൻ ചൂട് കാറ്റിൽ ഉണക്കാൻ ശ്രമിക്കുക കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തലയിണകൾ ഇങ്ങനെ ഉണക്കിയെടുക്കാനാകും.