November 27, 2020

സ്വന്തം കമ്പനിയിലെ ജോലിക്കാരൻ മരിച്ചതറിഞ് കമ്പനി മുതലാളി ചെയ്തകാര്യം മനസ്സ് നിറയ്ക്കും

ഏതൊരു മുതലാളിയുടെയും ശക്തി തൻറെ തൊഴിലാളി തന്നെയാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സ്വന്തം തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിച്ച് അവരെ പീഡിപ്പിക്കുന്ന മുതലാളിമാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ടാകും അതിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവമാണ് ദിവസങ്ങൾക്കു മുൻപ് നടന്നത്.

സ്വന്തം സ്വപ്നങ്ങളും സ്വന്തം കുടുംബത്തിന്റെ ആഗ്രഹങ്ങളും നിറവേറ്റാൻ കടൽകടന്ന ഒരു പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു. സ്വാഭാവികമായും അത് അവിടെ അവസനികാറാണ് പതിവ്, എന്നാല്
തൊഴിലാളികൾ തന്നെയാണ് ഒരു കമ്പനിയുടെ ഏറ്റവും വലിയ അസറ്റ് എന്നു മനസ്സിലാക്കിയ കമ്പനി മുതലാളി
മരണപ്പെട്ട ബിജുവിന്റേ ചെങ്ങന്നൂർ ചെറിയനാടിൽ ഉള്ള വീട്ടിൽ സന്ദർശനം നടത്തി.

ബിജുവിന്റെ അമ്മയെയും ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ച അദ്ദേഹം ഇൻഷുറൻസ് തുകയും കമ്പനിയിൽനിന്ന് പിരിച്ചെടുത്തതും കൂടി 33.5 ലക്ഷം രൂപയാണ് മരണപ്പെട്ട തൻറെ തൊഴിലാളിയുടെ കുടുംബത്തിന് നൽകിയത്. ഇത്രയും നന്മ നിറഞ്ഞ പ്രവർത്തി ചെയ്തത അദ്ദേഹത്തെ സോഷ്യൽ മീഡിയ ഇപ്പോൾ പ്രശംസിക്കുകയാണ്, കൂടാതെ അദ്ദേഹത്തിനും അദ്ദേഹത്തിൻറെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് എല്ലാവരും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു.