January 17, 2021

മലയാള സിനിമയിൽ ഇനിയാ സൂപ്പർ കൂട്ടുകെട്ടുണ്ടാകില്ല കാരണം വെളിപ്പെടുത്തി ലാൽ

റാംജി റാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി തുടങ്ങി മലയാളി സിനിമാ ആസ്വാദകരുടെ ഒരു കാലഘട്ടത്തെ ചിരി കുടക്കീഴിൽ നിർത്തിയ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായിരുന്നു സിദ്ദീഖ്-ലാൽ സിനിമകൾ. ഇനിയീ കൂട്ടുകെട്ടുകൾ ഒരിക്കൽക്കൂടി ഉണ്ടാകുമെന്ന് തോന്നുന്നില്ലയെന്ന് നടനും സംവിധായകനുമായ ലാൽ വ്യക്തമാക്കി.

തങ്ങൾ തമ്മിലുള്ള അന്തരം ഇപ്പോൾ വളരെ വലുതാണ് പണ്ട് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് പരസ്പര ബഹുമാനമായിരുന്നില്ല സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. 

സിദ്ധിക്കും ഞാനും ദിവസവും കാണുന്ന ആളുകൾ വേറെ, സംസാരിക്കുന്ന വിഷയങ്ങൾ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു ഇനി രണ്ട് വർഷം ഒരുമിച്ച് ഇരുന്നാൽ പോലും റാംജിറാവു സ്പീക്കിംഗ്, ഗോഡ് ഫാദർ തുടങ്ങിയ സിനിമകൾ സാദ്ധ്യമാവുമെന്ന് തോന്നുന്നില്ലയെന്നും ലാൽ വ്യക്തമാക്കി ഇവർ അവസാനം ഒന്നിച്ചത് ദിലീപ് ചിത്രമായ കിംങ് ലയറിലൂടെയായിരുന്നു.