July 25, 2021

നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് വിലക്കില്ല; വിവാദ ഉത്തരവിനെ മറികടന്ന് മാനവ ശേഷി മന്ത്രാലയത്തിന്റെ അനുമതി

നീറ്റ് പരീക്ഷാ ഹാളിലെ ശിരോവസ്ത്രം പ്രവേശനം, വിവാദ ഉത്തരവിനെ മറികടന്ന് മാനവ ശേഷി മന്ത്രാലയത്തിന്റെ അനുമതി. നീറ്റ് പരീക്ഷാ ഹാളിൽ ഇനി മുതൽ ശിരോവസ്ത്രം ധരിച്ചും പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്കാകും ഇതിനു മുൻകൂട്ടി അനുമതി വാങ്ങണം എന്നു മാത്രം മാനവശേഷി മന്ത്രാലയത്തിന്റേതാണ് പുതുക്കിയ ഉത്തരവ് .

ശരീരത്തില്‍ ഏതെങ്കിലും രീതിയിൽ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും ഉത്തരവിൽ പറയുന്നു.അടുത്ത നീറ്റ് പരീക്ഷ 2020 മെയ് മൂന്നിനാണ് തുടങ്ങുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിൽ നീറ്റ് പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം വിലക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു . ഇതിനെത്തുടർന്നുള്ള വിധിയിലാണ് 2020 നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള മാനവ ശേഷി മന്ത്രാലയത്തിന്റെ അനുമതി. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള നിലവിലുള്ള വിലക്കും നീക്കിയതായി മാനവശേഷി മന്ത്രാലയത്തിന്റെ പുതുക്കിയ ഉത്തരവിൽ പറയുന്നു