ഇന്ത്യാ-വെസ്റ്റ് ഇന്ത്യൻസ് T20 ഗ്രീൻഫീൽഡ് സ്റ്റേഡിയം പൂരപ്പറമ്പാകും. ടിക്കറ്റ് വിൽപ്പന 85% കഴിഞ്ഞു.

കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഈ മാസം എട്ടിന് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്ത്യൻസ് T20 യുടെ ടിക്കറ്റ് വിൽപ്പന ഏകദേശം 85% ലധികം പൂർത്തിയായതായി അധികൃതർ അറിയിച്ചു. അന്നേ ദിവസം നാലു മണി മുതൽ കാണികളെ സ്റ്റേഡിയത്തിന് ഉള്ളിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങും.ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത് . സുരക്ഷയ്ക്കായി ഇതിനകം തന്നെ എണ്ണൂറ്റി അൻപത് പോലീസ് ഉദ്യോഗസ്ഥരെ വിനിയോഗിച്ചിട്ടുള്ളതായി കേരളാ പോലീസും വ്യക്തമാക്കി.

തീർത്തും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മൽസരം നടക്കുക. കാണികൾക്ക് സ്റ്റേഡിയത്തിനുള്ളിലേയ്ക്ക് കടക്കാൻ മൂന്നു ഘട്ട പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടാകും. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പൂർണ്ണമായും സ്റ്റേഡിയത്തിൽ അനുവദിക്കുന്നതല്ല കൂടാതെ ദേശീയപതാക കെട്ടുന്ന വടികളോ മറ്റുമായി സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുകയില്ല എന്നാൽ ദേശീയ പതാക സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാം. മൽസരം വീക്ഷിക്കുന്നതിനായി കാണിൾക്ക് നഗരത്തിൽ നിന്നും പ്രത്യേക ബസ്സ് സർവ്വീസ് ഉണ്ടാകുമെന്നും കാണികൾ ഈ സൗകര്യം പരമാവധി പ്രയോജന പ്പെടുത്തണമെന്നും ഇതുവഴി ഗതാഗത തടസ്സം കൂടുതൽ കാര്യക്ഷമായി കുറയ്ക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.

ടിക്കറ്റ് വിൽപ്പന 85% ഇതിനകം പൂർത്തിയായതോട് കൂടി ക്രിക്കറ്റ് ആരാധക പ്രവാഹം കാര്യവട്ടത്തേയ്ക്ക് ഉണ്ടാകുമെന്നത് ഉറപ്പുകൽപ്പിച്ചു. എന്നാൽ പ്രത്യേക വിമാനത്തിൽ അഹമ്മദാബാദിൽ നിന്നും തിരുവനന്തപുരത്ത് ശനിയാഴ്ച്ച വൈകിട്ടോടെ എത്തുന്ന ഇരു ടീമംഗങ്ങളും പരിശീലനത്തിനായി സ്റ്റേഡിയത്തിൽ ഇറങ്ങില്ല.സ്‌റ്റേഡിയത്തിനുള്ളിൽ കാണികൾക്ക് ലഘുഭക്ഷണ ക്രമീകരണം ഉണ്ടാകും എന്നും അധികൃതർ വ്യക്തമാകുന്നു.

You may also like...