അമിത് ഷായ്‌ക്ക് ആഭ്യന്തരം, വി.മുരളീധരന്‍ വിദേശകാര്യ സഹമന്ത്രി

രണ്ടാം മോഡി മന്ത്രിസഭയിലെ കരുത്തന്‍ അമിത് ഷാ തന്നെ. അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലകള്‍ നല്‍കി. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിനാണ് പ്രതിരോധം. മുന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ധനകാര്യവും എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും. കേരളത്തില്‍ നിന്നുള്ള ഏകഅംഗം വി.മുരളീധരനാണ് വിദേശകാര്യ സഹമന്ത്രി.

പ്രധാനമന്ത്രി നരേന്ദ്രമോഡി പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് പെന്‍ഷന്‍, അറ്റമിക് എനര്‍ജി, സ്‌പേസ്, സുപ്രധാന നയവിഷയങ്ങള്‍, മറ്റുമന്ത്രിമാര്‍ക്ക് നല്‍കാത്ത എല്ലാ വകുപ്പുകളുടെയും ചുമതല വഹിക്കും.

You may also like...