കൂക്കി വിളികൾ അവസാനിക്കുന്നില്ല; കട്ടക്കലിപ്പിൽ കോഹ്ലി, ഈ ദൃശ്യങ്ങൾ പറയും സഞ്ജുവിനോടുള്ള സ്നേഹം

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടന്ന 20-20 മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ഉണ്ടായത് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു.

തിരുവനന്തപുരത്തുകാരനായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തന്റെ സ്വന്തം നാട്ടിൽ തന്നെ മത്സരം നടന്നിട്ടും അതിൽ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തിയതിന് ആരാധകരുടെ ഉള്ളിൽ വളരെയധികം വിഷമം ഉണ്ടായിരുന്നു, എന്നാൽ അത് പുറത്തുവന്നത് ഋഷഭ് പന്ത് ലിവിസിൻറെ പന്ത് പിടിക്കാതെ ഡ്രോപ്പ് ചെയ്തു കളഞ്ഞപ്പോഴാണ്.

ഈ സമയം അവിടെ കണ്ടുകൊണ്ടിരുന്ന കാണികൾ എല്ലാം കൂടി കൂവുകയാണ് ഉണ്ടായത്. കൂടാതെ സഞ്ജു സഞ്ജു എന്നു കൂടുതൽ ശബ്ദത്തോടെ വിളിക്കുകയുണ്ടായി.

ഈ സംഭവം കണ്ട് ഞെട്ടിയ ക്യാപ്റ്റനായ വിരാട് കോലി കാണികൾക്ക് നേരെ തിരിഞ്ഞ് അവരോട് മിണ്ടാതെ ഇരിക്കാൻ പറയുകയും ഇന്ത്യയ്ക്കുവേണ്ടി ജയ് വിളിക്കാൻ പറയുകയും ചെയ്തു എന്നാൽ അദ്ദേഹത്തിനെ വകവെക്കാതെ വീണ്ടും കാണികൾ സഞ്ജുവിനു വേണ്ടി ആരവം ഉയർത്തുകയായിരുന്നു.

ഇതുവരെ വിരാട് കോഹ്ലിക്ക് ഒരു കളിയിലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. അതിന്റെ ദേഷ്യം അദ്ദേഹത്തിന്റെ മുഖത്ത് നല്ലപോലെ വ്യക്തമായിരുന്നു. എന്നാൽ സഞ്ജുവിനെ കളിയിൽ പങ്കെടുപ്പിക്കാത്തതിനെ തുടർന്ന് അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ തുടരുന്നു.

You may also like...