September 24, 2020

ഒരുപാട് പേരുടെ ഈ സംശയത്തിന് പൂർണ്ണമായ ഒരു ഉത്തരം ഇതാ, ഇനിയും ഒട്ടും ഭയപ്പെടേണ്ടതില്ല

വാട്സാപ്പിലെ ഈ രഹസ്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്. ഈ അടുത്തിടെയാണ് വാട്ട്സ്ആപ്പിന് പുതിയ അപ്ഡേഷൻ വന്നിരുന്നത്, അത് അറിയാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക കാരണം വളരെ ഇൻട്രസ്റ്റിങ് ആയ സംഗതികളാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്.

ഫേസ്ബുക്ക് ഓണർ ആയ മാർക്ക് സക്കർബർഗ് വാട്സ്ആപ്പ് വാങ്ങിയതിനെ തുടർന്ന് ഓണർഷിപ്പ് കാണിക്കുവാനായി ചെറിയൊരു ഇൻട്രൊഡക്ഷൻ കൂടി ഇതിൽ പുതുതായി വന്നിട്ടുണ്ട്.അതുകൂടാതെ ഫിംഗർ പ്രിൻറ് വച്ചു വാട്സ്ആപ്പ് തുറക്കാനും, ഗ്രൂപ്പിലെ മെസ്സേജുകൾ എങ്ങനെ ആരും ബ്ലൂ ടിക്ക് മാർക്ക് വരാതെ വായിച്ചെടുക്കാം എന്നും പറയുന്നു.

പിന്നെയുള്ളത് ഗ്രൂപ്പിലേക്ക് നമ്മളെ ആർക്കൊക്കെ ആഡ് ചെയ്യാം എന്നുള്ള പ്രൈവസി ഓപ്ഷനാണ്, അതു മാത്രമല്ല മറ്റൊരു വോയിസ് കോൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വാട്ട്സ്ആപ്പിൽ കോൾ വരുകയാണെങ്കിൽ നമുക്ക് അത് എടുക്കാനുള്ള സൗകര്യവും ഈ അപ്ഡേഷൻലൂടെ നമുക്ക് ലഭിക്കുന്നു.