January 25, 2021

ട്രെയിനിനുള്ളിൽ ഈ സൗകര്യങ്ങൾ കൂടി ഉണ്ട് കേട്ടോ

പലപ്പോഴും ദൂരയാത്രകൾക്ക് നാം തിരഞ്ഞെടുക്കുന്ന ഒരു പ്രധാന വാഹനമാർഗ്ഗം ആണ് ട്രയിൻ യാത്ര.ഈ യാത്ര നൽകുന്ന സുരക്ഷിതത്തവും, സമയലാഭവും തന്നെയാണ് നമ്മളെ കൂടുതൽ ട്രെയിൻ യാത്രയിലേയ്ക്ക് സ്വാധീനിക്കുന്നത് എന്നാൽ ടിക്കറ്റ് കൗണ്ടറിൽ നിന്നോ ഓൺലൈൻ വഴിയോ ടിക്കറ്റ് എടുത്തു കയറുന്ന നമ്മളാരും ശ്രദ്ധിക്കാത്ത ഒട്ടേറെ സൗകര്യങ്ങൾ ട്രെയിൻ ഒരുക്കുന്നുണ്ട്. നമ്മൾക്ക് ചിലർക്കെങ്കിലും പരിചിതം ആണെങ്കിലും ഒട്ടുമിക്ക ട്രെയിൻ യാത്രികർക്കും ട്രെയിൻ നൽകുന്ന ഈ സൗകര്യങ്ങളെ പറ്റി ബോധവാന്മാരല്ല. വൃത്തിയില്ലാത്ത കമ്പാർട്ട്മെന്റിൽ ദുസ്സഹമായ യാത്ര ചെയ്യുമ്പോഴും നിങ്ങളുടെ ഒരു എസ് .എം. എസ്സിലൂടെ നിങ്ങൾക്ക് ഈ യാത്ര വീണ്ടും സുഖകരമാക്കാം.നിങ്ങളുടെ അതൃപ്തി അറിയുന്നതോടു കൂടി ട്രെയിൻ അതികൃതർ നിങ്ങൾക്ക് എന്താണോ വേണ്ടത് ആ സഹായം നൽകാൻ ട്രെയിൻ ജീവനക്കാർ ഞൊടി ഇടയിൽ എത്തിയിരിക്കും എന്തൊക്കെയാണ് ആ സൗകര്യങ്ങൾ എന്നല്ലേ നോക്കാം

പലപ്പോഴും ട്രെയിൻ യാത്രയിൽ വൃത്തിയില്ലാത്ത ബാത്ത് റൂം സൗകര്യം ഉപയോഗിക്കേണ്ടി വരുന്നവരാണ് നമ്മൾ എന്നാൽ ഇങ്ങനെ വൃത്തിഹീനമായ ബാത്ത് റൂം നിങ്ങൾക്ക് ഒരു SMS ലൂടെ വൃത്തിയാക്കി കിട്ടും മാത്രമല്ല നിങ്ങൾ സഞ്ചരിക്കുന്ന കോച്ച് വൃത്തിഹീനമാണെങ്കിലോ, അവിടെ യുള്ള ഇലക്ട്രിക്ക് സൗകര്യങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിലോ , പൈപ്പുകളിൽ ജലലഭ്യത ഇല്ലെങ്കിലോ എല്ലാം നിങ്ങൾക്ക് 98 21 73 60 69 എന്ന നമ്പറിലേയ്ക്ക് നിങ്ങളുടെ മുബൈലിൽ നിന്നും നിങ്ങൾക്ക് പരിഹരിക്കേണ്ട ആവശ്യങ്ങൾ കോഡ് രൂപത്തിൽ മെസ്സേജ് ചെയ്യാം Coach cleaning, Electrical, Linen/Bed roll, Pest control /Disinfection, Petty repairs, Toilet cleaning, Watering ഇത്രയും പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഒരു SMS ലൂടെ നിങ്ങൾക്ക് ലഭ്യമാകുന്നത് ഇതിനായി മേൽ പറഞ്ഞ കംപ്ലയിന്റെ ആദ്യ പദം നിങ്ങൾക്ക് ഉപയോഗിക്കാം.

ഉദാഹരണത്തിന് നിങ്ങളുടെ ആവശ്യം Toilet cleaning ആണെങ്കിൽ T എന്ന ലെറ്റർ ഉപയോഗിക്കാം. മെസ്സേജ് അയക്കേണ്ട ഫോർമാറ്റ് OB<space >COMPLAINT TYPE <space>PNR<space>DESCRIPTION എന്ന ഫോർമാറ്റിൽ 98 21 73 60 69 ഈ നമ്പറിലേയ്ക്ക് SMS ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് ടോയിലറ്റ് വൃത്തിയാക്കണമെങ്കിൽ OB T 2463124577 Toilet is not cleaned എന്ന് മേൽപ്പറഞ്ഞ നമ്പരിൽ മെസ്സേജ് ചെയ്യാവുന്നതാണ്. ഇന്ത്യയിൽ ഉടനീളം കേവലം ഒരു മണിക്കൂറിനുള്ളിൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ യാത്ര സുഖകരമാക്കാൻ ഇനി മുതൽ മടിക്കണ്ട.