July 25, 2021

എറണാകുളത്ത് രോഗിക്ക് നിപയെന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി

എറണാകുളത്തുള്ള രോഗിക്ക് നിപയാണെന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്ഥിരീകരിച്ചാലേ ഇക്കാര്യം പൂർണമായി ഉറപ്പിക്കാൻ കഴിയു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അയച്ച സാംപിളുകൾ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവിടെ നിന്നും പുണെയിലേക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ്.

നിപ്പയാണെന്ന് സ്ഥിരീകരിച്ചാൽ ആളുകൾ ഭയപ്പെടേണ്ടതില്ല. സർക്കാർ എല്ലാ വിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. കഠിനമായ ചുമയുള്ള രോഗികൾ ആശുപത്രിയിലെത്തണം.ഇടുക്കി തൊടുപുഴയിൽ പഠിക്കുന്ന വിദ്യാർഥിയാണ് ആശുപത്രിയിലുള്ളത്. എറണാകുളം പറവൂർ സ്വദേശിയായ ഇയാൾ തൃശൂരിൽ ഒരു ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഇവിടങ്ങിൽ ജാഗ്രത നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കൊച്ചിയിൽ ഉന്നത തലയോഗം ചേരുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.