നാലു വയസ്സുകാരൻ ഫ്ലാറ്റിൽ കുടുങ്ങിപ്പോയി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഫയർഫോയ്സ് ഉദ്യോഗസ്ഥർ കോഴിക്കോട് നഗരത്തിലേയ്ക്ക് തിരിച്ചത്.എന്നാൽ ഫയർഫോയ്സ് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ എത്തി കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിൽ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി കൊണ്ട് വീട്ടുകാർ മുന്നോട്ട് വരുകയായിരുന്നു. തുടർന്ന് സമ്മർദ്ദത്തിൽ അകപ്പെട്ട അഗ്ന്നിശമന സേനാ അംഗങ്ങൾ ഇനി എന്തു ചെയ്യുമെന്ന അംഗലാപ്പിലായി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സംഭവത്തെക്കുറിച്ച് നേത്യത്വം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥനും ബീച്ച് സ്റ്റേഷൻ ഓഫീസറുമായ അജിത് കുമാർ പറയുന്നത് ഇങ്ങനെ
നാലുവയസ്സുകാരൻ പതിനെട്ട് നിലയുള്ള ഫ്ലാറ്റിൽ ഒറ്റയ്ക്ക് അകപ്പെട്ടു പോയി എന്ന വിവരത്തെ തുടർന്ന് സകല സജ്ജീകരണങ്ങളോടൊപ്പം അജിത് കുമാറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം അഗ്നിശമന സേനാഗങ്ങൾ കോഴിക്കോട്ടെ ഫ്ലാറ്റിലേയ്ക്ക് തിരിക്കുകയായിരുന്നു.എന്നാൽ തങ്ങൾ അവിടെ എത്തിയപ്പോഴേക്കും വീട്ടുകാരോട് ഫ്ലാറ്റിന്റെ പൂട്ട് ഇളക്കി മാറ്റി കയറി എട്ടാം നിലയിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാം എന്നായിരുന്നു ഫയർഫോയ്സ് ഉദ്യോഗസ്ഥർ തിരഞ്ഞെടുത്ത തീരുമാനം അറിയിച്ചത്.എന്നാൽ ഈ തീരുമാനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച ഉദ്യോഗസ്ഥരെ പ്രതിസന്ധിയിൽ ആക്കി കൊണ്ട് ഫ്ലാറ്റിന്റെ പൂട്ട് പൊളിക്കാൻ ആകില്ല എന്നായിരുന്നു വീട്ടുകാരുടെ നിലപാട് പകരം എട്ടാം നിലയിലേയ്ക്ക് ഒരാൾക്ക് തൂങ്ങി ഇറങ്ങി കൂടേ എന്ന നിർദ്ദേശവും വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഈ സാഹചര്യം പരിശോധിച്ച ഉദ്യോഗസ്ഥർ പതിനെട്ടാം നിലയിൽ നിന്ന് എട്ടാം നിലയിലേയ്ക്ക് തൂങ്ങി ഒരാൾ ഇറങ്ങി കുട്ടിയെ രക്ഷിക്കുക എന്നത് പ്രായോഗികമായ രീതി അല്ല എന്നും പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് ഉത്തമം എന്നും അറിയിച്ചു.തുടർന്ന് വീട്ടുകാർ മരപ്പണിക്കാരനെ വിളിച്ച് വരുത്തി പൂട്ട് ഇളക്കി മാറ്റി കുട്ടിയുടെ അടുത്ത് എത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.