September 18, 2021

‘മാമാങ്കം’ ഒരു പ്രേക്ഷകന്റെ തിയേറ്റർ അനുഭവത്തിലൂടെ

വള്ളുവനാടിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ വേണ്ടി സാമൂതിരിയോട് നേരിട്ട് യുദ്ധത്തിലേർപ്പെട്ട് പൊരുതുന്ന ചാവേറുകളുടെ ചരിത്രകഥാവിഷ്കാരമാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ ”മാമാങ്കം” എന്ന ചലച്ചിത്രത്തിലൂടെ സംവിധായകനായ പത്മകുമാർ പറഞ്ഞു പോകുന്നത്. ഒരു ചരിത്ര സംഭവത്തിൽ കഥാപാത്ര പൂർത്തീകരണത്തിനായി ഒരു മസാലയും ചേർത്തിട്ടില്ലാ എന്ന് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കുന്നുണ്ട് അതുകൊണ്ട് തന്നെ മലയാളത്തിൽ നിന്നൊരു ബാഹുബലി പ്രതീക്ഷിച്ച് പോകുന്നവർക്ക് ചിലപ്പോൾ ശരാശരിയിൽ താഴെ മാത്രം ആയിരിക്കാം തിയേറ്റർ വിട്ട് പുറത്ത് ഇറങ്ങുമ്പോൾ കിട്ടുന്ന അനുഭവം

കഥയിലൂടെ

ചരിത്ര സിനിമകൾക്ക് വേണ്ടി വരുന്ന നിരൂപണത്തിലൂടെ കഥയിലേയ്ക്ക് കടക്കുന്ന മാമാങ്കം എന്ന ചലച്ചിത്രം ആദ്യം ചടുലമായ തുടക്കത്തിലേയ്ക്ക് പോകുന്നുണ്ടെങ്കിലും പിന്നീട് വള്ളുവനാടിന് സാമൂതിരിമ്മാരോടുണ്ടാകുന്ന കൊടിപ്പകയുടെ കാരണവും സാമൂതിരിയെ കീഴ്പ്പെടുത്താൻ ചാവേറാകേണ്ടി വരുന്ന വ്യക്തിയുടെയും കുടുബത്തിന്റെയും ആത്മസംഘർഷങ്ങളിലൂടെയും വൈകാരികമായി കടന്ന് പോകുമ്പോൾ ഇഴച്ചിൽ തോന്നാം. ചിത്രം ഇന്റർവെല്ലിനോട് അടുക്കുമ്പോൾ പ്രതീക്ഷയ്ക്ക് വക നൽക്കുന്നുണ്ടെങ്കിലും ശരാശരിയിൽ അവസാനിക്കുന്നു മാമാങ്കം

അഭിനേതാക്കളിലൂടെ

ചന്ദ്രോത്ത് പണിക്കറായി എത്തിയ മമ്മൂട്ടി വളരെ മികച്ച രീതിയിൽ തന്റെ കഥാപാത്രം മികച്ചതാക്കി മാറ്റിയിട്ടുണ്ട് പ്രത്യേകിച്ച് സ്ത്രൈനത നിറഞ്ഞ ഒരു മറയോടുകൂടിയുള്ള അദേഹത്തിന്റെ പ്രകടനം എടുത്ത് പറയേണ്ടത്തക്ക ഒന്നാണ്. ചന്ദ്രോത്ത് ചന്തുണ്ണിയായി എത്തിയ അച്ചുതൻ എന്ന പതിനൊന്ന് വയസ്സുകാരൻ പ്രകടനം കൊണ്ടും ഡയലോഗ് പ്രസന്റേഷൻ കൊണ്ടും മികച്ചു നിന്നു പ്രത്യേകിച്ച് സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ അച്ചുതന്റെ സോളോ പ്രകടനം ചിത്രത്തിന് നൽകിയ ജീവൻ ചെറുതല്ല ,സിദ്ദീഖ് ചെയ്ത നായക കഥാപാത്രത്തോട് ചേർന്ന് നിൽക്കുന്ന വില്ലൻ കഥാപാത്രവും, ഉണ്ണി മുകുന്ദന്റെയും പ്രകടനം എടുത്ത് പറയത്തക്കതു തന്നെയാണ് കൂടാതെ മണിക്കുട്ടൻ, മണികണ്ഡൻ, സുരേഷ്, സുദേവ് എന്നിവർ അവരവരുടെ വേഷങ്ങൾ നന്നായി കൈകാര്യം ചെയ്തു. സ്ത്രീ കഥാപാത്രങ്ങളിലേയ്ക്ക് വരുമ്പോൾ ചെറുതാണെങ്കിലും പ്രാച്ചി ടെഹ്ലർ, ഇനിയ തുടങ്ങിയവരുടെ പ്രകടനങ്ങൾ എടുത്ത് പറയേണ്ടി വരും

സംഘട്ടനം,പാശ്ചാതല സംഗീതം

ചിത്രത്തിന്റെ അവസാനത്തോട് അടുത്തുള്ള പതിനൊന്ന് വയസ്സുകാരന്റെ പ്രകടനം മാറ്റി നിർത്തിയാൽ തുടക്കം മുതൽ കെട്ടിവലിച്ചുള്ള സംഘട്ടനം കല്ലുകടിയായി മാറുകയായിരുന്നു

പാശ്ചാതല സംഗീതം, പാട്ടുകൾ

ചിത്രത്തിന്റെ ഗാനങ്ങൾ എടുത്ത് പറയത്തക്ക രീതിയിൽ മികവ് പുലർത്തിയിട്ടിലെങ്കിലും അവയെക്കാൾ ഒരു പടി മികച്ച് നിന്നു ചിത്രത്തിന്റെ ജീവനായി പാശ്ചാതല സംഗീതം

വാൽക്ഷണം

ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ ചേരുവകൾ ഉണ്ടാക്കാവുന്ന കഥാഗതിയെ പിന്നീട് എപ്പോഴോ ഒരു സന്ദേശത്തിൽ ഒതുക്കാൻ ശ്രമിച്ചപ്പോൾ ഒരു മോശം അനുഭവം ആയില്ലെങ്കിൽ കൂടി ട്രെയ്ലർ കണ്ട് ബാഹുബലി പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്താനാകില്ല എന്നത് തീർച്ച.അവരോട് ഒന്നേ പറയാനാകൂ ഇനി “ചരിത്രം ആർക്ക് വേണ്ടിയും തിരുത്താനാകില്ല”