April 12, 2021

വെറുതെ ലോൺ എടുത്തു മുടിയരുതേ, ഇത്തരം യോജനകൾ അറിയണം ഉപയോഗപ്പെടുത്തണം ഓരോ ഇന്ത്യനും

2022നുള്ളിൽ എല്ലാവർക്കും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മോദി സർക്കാർ ഭരണത്തിൽ വന്നപ്പോൾ തുടങ്ങിയ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന, ഇതിലൂടെ ബി.പി.എൽകാർക്ക് എല്ലാം വീടു പണിയാനായി കേന്ദ്ര സർക്കാരിൻറെ വക മൂന്നുലക്ഷം രൂപയാണ് നൽകുന്നത്.
കൂടാതെ സൗജന്യമായി 15000 രൂപ ചിലവ് വരുന്ന ശൗചാലയവും, പിന്നെ സൗജന്യമായി വൈദ്യുതി കണക്ഷനും വീടിന് നൽകുന്നു. അതിനാൽ വളരെ പാവപ്പെട്ടവർക്ക് വരെ സ്വന്തമായി ഒരു ഭവനം നിർമ്മിക്കാൻ സാധിക്കുന്നു.

ഇനി വാർഷികവരുമാനം മൂന്നു ലക്ഷത്തിനു താഴെയുള്ളവർ ആണെങ്കിൽ കേന്ദ്രസർക്കാർ ആറ് ലക്ഷം രൂപ വരെ ഭവന വായ്പ നൽകുന്നു. അതിനാൽ നിങ്ങൾ ഇനി മറ്റു ബാങ്കുകളെ സമീപിച്ചു കൊള്ളപ്പലിശ കൊടുത്തു ലോൺ എടുക്കേണ്ട ആവശ്യമില്ല.

ഈ ആറ് ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വരെ നമുക്ക് സബ്സിഡി ലഭിക്കുന്നതാണ്. കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതി നമ്മുടെ സംസ്ഥാനത്തും സുലഭമായി നടത്തിക്കൊണ്ടു വരുന്നത് കൊണ്ട് സാധാരണക്കാർക്ക് ഒരു ആശ്വാസമാണ്, മറ്റു ബാങ്കുകളെ സമീപിച്ച് ഇനി ആരും വീട് നിർമിക്കാൻ നോക്കേണ്ട ആവശ്യമില്ല എല്ലാവരും പ്രധാനമന്ത്രി ആവാസ് യോജനയിൽ അപേക്ഷിച്ചാൽ നിങ്ങൾ അർഹരാണ് എങ്കിൽ പണം ലഭിക്കുന്നതാണ്.