ഈ പെരുമാറ്റ രീതികൾ നിങ്ങളോ നിങ്ങളുടെ കുട്ടികളോ വെച്ച് പുലർത്താറുണ്ടോ എങ്കിൽ ഒന്ന് ശ്രദ്ധിച്ചേക്കൂ

വാതിലുകൾ നന്നായി കുറ്റിയിട്ട് ഉറങ്ങാനായി കട്ടിലിലേയ്ക്ക് പിൻതിരിഞ്ഞ് നടക്കുമ്പോൾ താൻ വാതിൽ കുറ്റിയിട്ടത് ശരിയായ രീതിയിൽ ആണോ, കുറ്റി നല്ല രീതിയിൽ മുറുകി കാണുമോ സംശയം വേണ്ട ഒന്ന് കൂടി പോയി നോക്കാം ഇത്തരത്തിൽ ഒരു ചെറിയ കാര്യം തന്നെ പല തവണ ആവർത്തിച്ച് ചിന്തിച്ച് ചെയ്ത കാര്യം ശരിയായോ എന്ന് നിരന്തരം പരിശോധിച്ച് ഉറപ്പിക്കുന്നവരെ നിങ്ങൾക്ക് അറിയാമോ അത്തരക്കാരുടെ ഈ ചിന്താഗതിക്ക് കാരണം പറയാം.

ഒ. സി.ഡി അവാ ഒബ്സസീവ് കംപൾസീവ് ഡിസോഡർ എന്ന രോഗാവസ്ഥയെ പറ്റിയാണ് പറഞ്ഞ് വരുന്നത്. വാതിൽ കുറ്റി ഇട്ടോ എന്ന് നിരന്തരം പരിശോധിക്കുക, ഗ്യാസിന്റ കുറ്റി താൻ ഓഫ് ആക്കിയിതാണോ എന്ന് നിരന്തരം പരിശോധിക്കുക, വാഹനത്തിന്റെ ചാവി താൻ എടുത്തതാണോ എന്ന് നിരന്തരം പരിശോധിക്കുക തുടങ്ങി ചെറിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് ചെയ്ത കാര്യളിൽ തൃപ്തി ലഭിക്കാതെ വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുന്ന ഈ രോഗ അവസ്ഥ ഒരിക്കലും പെരുമാറ്റ വൈകല്യ മാത്രമല്ല ഇത് തികച്ചും മാനസ്സികമായ ഒരാളിൽ ഉണ്ടാകുന്ന കാര്യമാണ്.

തലച്ചോറിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെയുണ്ടാകുന്ന വൈകല്യമായും ഇതിനെ ഡോക്ടർമാർ വിലയിരുത്താറുണ്ട്.ഒരു കാര്യത്തെപറ്റി ഒരാളിൽ ആവശ്യമില്ലാത്ത ആശങ്കകളുണ്ടാകുകയും അത് കാരണം ആ വ്യക്തി ചെയ്ത പ്രവൃത്തി തന്നെ പുനപരിശോധിച്ച് കൊണ്ടിരിക്കുന്നതാണ് രോഗ ലക്ഷണം.ഇത്തരക്കാർക്ക് ഈ പുനപരിശോധനയുടെ ആവശ്യമില്ലെന്ന് അറിയാമെങ്കിൽ കൂടി അവർക്ക് ഇത് തുടരാതെ മറ്റു തരമില്ല എന്ന അവസ്ഥയിലാണ്. ഇത്തരക്കാർക്ക് നല്ലൊരു ഡോക്ടറിലൂടെ തങ്ങളുടെ ഈ വൈകല്യത്തെ തുടച്ച് നീക്കാനാകും.

You may also like...