വിരാട് കോഹ്ലി ക്രിക്കറ്റിലെ ക്രിസ്റ്റിയാനോയെന്ന് ബ്രയിൻ ലാറ

സച്ചിനും, ഗാഗുലി, ദ്രാവിഡിനും ധോണിക്കും ശേഷം ഇന്ത്യൻ നായക പദവികളിലേയ്ക്ക് ഉയർന്ന് വന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് പാടവം കൊണ്ടും, ശൈലി കൊണ്ടും ഫിറ്റ്നസ് നിലനിത്തിയും വിരാട് ക്രിക്കറ്റിലെ തന്നെ നമ്പർ വൺ ബാറ്റ്സ്മാനായി മാറി കഴിഞ്ഞു. വിക്കറ്റിലേയ്ക്ക് എത്ര വേഗതയിലുള്ള ലൈനിലും ലെഗ്തിലും ഏത് ബൗളർ എറിഞ്ഞാലും കൃത്യമായി നിരീക്ഷിച്ച് ആ ബോളിനെ ഫീൽഡർമ്മാർക്കിടയിലൂടെ ബൗണ്ടറിയിലേയ്ക്ക് പായിക്കാൻ കെൽപ്പുള്ള ഒരു ക്രിക്കറ്റർ ആയി തന്നെയാണ് വിരാടിനെ ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്.

സിംഗിംൾസ് വേണ്ടയിടങ്ങളിൽ സിംഗിൾസും ഡബിൾസ് വേണ്ടയിടങ്ങളിൽ ഡബിൾസും നേടി ഫീൽഡർമ്മാർക്കിടയിലൂടെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് എതിർ ടീമിലെ ക്യാപ്റ്റനെ സമ്മർദത്തിലാക്കി കളിക്കാനും കെൽപ്പുള്ള ക്രിക്കറ്റർ തന്നെയാണ് വിരാട്. കളിയുടെ ഗതി മനസ്സിലാക്കി റൺറേറ്റിനനുസരിച്ച് ഫോറോ ,സിക്സോ സ്റ്റേഡിയത്തിന് മുകളിലേയ്ക്ക് തൊടുത്ത് വിടാനും ഈ താരത്തിന് ആകുന്നുണ്ട്.മഹേന്ദ്ര സിംങ് ധോണി എന്ന അത്യുജ്വലനായ ക്യാപ്റ്റൻ കഴിഞ്ഞാൽ ടീം ഇന്ത്യയെ ആര് മുന്നിൽ നിന്ന് നയിക്കും എന്ന സംശയം സെലക്ടർമാർക്കോ ക്രിക്കറ്റ് പ്രേമികൾക്കോ ഇല്ലായിരുന്നു.അത് വിരാടിന്റ കയ്യ്കളിൽ ഭദ്രമാണെന്ന് കഴിഞ്ഞ ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദ്ദേഹം തെളിയിച്ചതുമാണ്.

വിരാട് കോഹ്ലി ക്രിക്കറ്റ് ലോകത്തെ ക്രിസ്റ്റിയാനോ റൊണാൾഡോ ആണെന്നന്നാണ് മുൻ ക്രിക്കറ്റ് ഇതിഹാസ താരം കൂടിയായ ബ്രയിൻ ലാറ പറഞ്ഞത്. ഓരോ മൽസരത്തിന് മുൻപും കോഹ്ലിയുടെ തയ്യാറെടുപ്പുകളും കളിയോടുള്ള പ്രതിബന്ധതയും അഭിനന്ദനാർഹമാണ്.കോഹ്ലിയുടെ മനക്കരുത്തും ഫിറ്റ്നസ് മെയിറ്റനൻസും സമ്മതിച്ചേ മതിയാകൂ എന്നും എത്കാലഘട്ടത്തിലെ ക്രിക്കറ്റ് താരങ്ങൾക്ക് ഒപ്പവും ചേർത്ത് നിർത്താനാകുന്ന ഒരു അതുല്യപ്രതിഭയാണ് വിരാട് കോഹ്ലി എന്ന് മുൻ വെസ്റ്റ് ഇന്ത്യൻസ് ഇതിഹാസ താരം ലാറ കൂട്ടി ചേർത്തു.

You may also like...