September 25, 2020

“ദൃശം” കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു പുതിയ മോഹൻലാൽ ചിത്രം റാമുമായി ജിത്തു

വളരെ സൈലന്റായി വന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ പട്ടികയിലേയ്ക്ക് ഉയർന്ന സിനിമയാണ് ജിത്തു ജോസഫ് സംവിധാനം നിർവ്വഹിച്ച് മോഹൻലാൽ നായകനായ ”ദൃശ്യം ” .മലയാളികളുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ത്രില്ലർ സിനിമകൾ എടുത്താൽ ഏറ്റവും ആദ്യപടിയിൽ ദൃശ്യം എന്ന ഈ ജിത്തു – മോഹൻ ലാൽ ചിത്രം ഉണ്ടാകുമെന്നതിൽ മറ്റൊരു സംശയമില്ല. ഒരു നാട്ടുപ്പുറത്ത് കാരനായ മറ്റെന്തിനെക്കാളും തന്റെ കുടുബത്തെ സ്നേഹിക്കുന്ന ജോർജ്കുട്ടി എന്ന ഒരു ലോക്കൽ കേബിൾ ഓപ്പറേറ്ററുടെ ജീവിതത്തിൽ ഒരു ക്രൈം നടത്തേണ്ടി വരുന്നതും പിന്നീട് തന്റെ കുടുബത്ത  പോലീസ് പിടിയിൽ നിന്നും സംരക്ഷിക്കാൻ കുടംബ സ്നേഹിയായ ജോർജ്കുട്ടി ശ്രമിക്കുന്നതുമാണ് ദൃശ്യത്തിന്റെ ഇതിവൃത്തം എങ്കിൽ പുതിയ മോഹൻലാൽ ചിത്രം ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്ഥമായിരിക്കും എന്ന് സംവിധായകൻ ജിത്തു ജോസഫ് ഉറപ്പ് നൽകുന്നു

“റാം” എന്ന് പേര് നൽകിയരിക്കുന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂർണ്ണമായും വിദേശത്ത് പൂർത്തിയാക്കാനാണ് ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകരും തീരുമാനിച്ചിരിക്കുന്നത്. പുതിയ ചിത്രമായ “റാം”ഇന്റെ കുറച്ച് ഷെഡ്യൂളുകൾ എറണാകുളത്ത് വെച്ച് ഉണ്ടെങ്കിലും പിന്നീട് ഡൽഹി, ധനുഷ്കോടി, ഉസ്ബക്കിസ്ഥാൻ,ലണ്ടൻ അങ്ങനെ നീളുന്നു ലൊക്ഷേനുകൾ . ജനുവരി അഞ്ചിന് ഷൂട്ടിംങ് ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.തന്റെ പുതിയ മോഹൻലാൽ ചിത്രം ഒരിക്കലും ദൃശ്യത്തിന്റെ ഒരു പതിപ്പായിരിക്കില്ല എന്ന് ഇതിനകം റാമിന്റെ സംവിധായകനായ ജിത്തു ജോസഫ് വാർത്താ സമ്മേളനത്തിൽ കൂട്ടി ചേർത്തു.ചിത്രത്തിലെ നായിക തമിഴിലെ സൂപ്പർ ഹിറ്റ് നായികയായ തൃഷയാണ്. ലാലേട്ടനോടൊപ്പം ഈ ചിത്രത്തിൽ അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് തൃഷ വ്യക്തമാക്കി.