November 25, 2020

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി മോദി ഇന്ന് കേരളത്തില്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തും. ബി.​ജെ.​പി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ലും മോ​ദി സം​സാ​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദ​ർ​ശ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച ഭ​ക്ത​രു​ടെ ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്​.

രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഭ​ക്ത​രെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തും ഭ​ക്ത​ർ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. കി​ഴ​ക്കേ ന​ട​പ്പ​ന്ത​ലി​ലെ ര​ണ്ടാ​മ​ത്തെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന​ടു​ത്ത് ബാ​രി​ക്കേ​ഡ് കെ​ട്ടി​യാ​ണ് ഭ​ക്ത​രെ നി​യ​ന്ത്രി​ക്കു​ക. രാ​വി​ലെ ഏ​ഴ് മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങു​ന്ന​ത് വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.45ന് ​ശ്രീ​കൃ​ഷ്ണ കോ​ള​ജി​ലെ ഹെ​ലി​പ്പാ​ഡി​ലി​റ​ങ്ങി​യ ശേ​ഷം പ​ത്തി​ന് ദേ​വ​സ്വ​ത്തി​​െൻറ ശ്രീ​വ​ത്സം ​െഗ​സ്​​റ്റ്​ ഹൗ​സി​ലെ​ത്തും. 10.15ന് ​ക്ഷേ​ത്ര ദ​ർ​ശ​നം. കി​ഴ​ക്കേ ഗോ​പു​ര​ത്തി​ന് മു​ന്നി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ്​ പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ക്കും. 45 മി​നി​റ്റോ​ളം ക്ഷേ​ത്ര​ത്തി​ൽ ചെ​ല​വ​ഴി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം 12.40ന് ​ശ്രീ​കൃ​ഷ്ണ കോ​ള​ജ് ഗൗ​ണ്ടി​ലെ​ത്തി ഹെ​ലി​കോ​പ്ട​റി​ൽ നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് പോ​കും.