തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇനി സഞ്ചരിക്കാം വെറും നാല് മണിക്കൂർ കൊണ്ട്

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇനി സഞ്ചരിക്കാം വെറും നാല് മണിക്കൂർ കൊണ്ട് സിൽവർ ലൈൻ പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. തിരുവനന്തപുരം കൊച്ചു വേളി മുതൽ കാസർഗോഡ് വരെ അഞ്ഞൂറ്റി മുപ്പത്തി രണ്ട് മീറ്റർ പാതയുമായാണ് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നത് .നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പുതിയ അർദ്ധ റെയിൽവേ പദ്ധതി പ്രകാരം ഇനി ദൂര യാത്രകൾ ഭയപ്പെടേണ്ടി വരില്ല എന്നാണ് ഇതിനകം ലഭിക്കുന്ന റിപോർട്ടുകൾ.

സിൽവർ ലൈൻ വഴി നിർമിക്കുന്ന അർദ്ധ റെയിൽവേ പാത വഴി നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം കൊച്ച് വേളി മുതൽ കാസർഗോഡ് വരെ ഞൊടി ഇടയിൽ എത്താനാകും. പതിനൊന്നു ജില്ലകളിലൂടെ കടന്നു പോകുന്ന ഈ അതിവേഗ റെയിൽവേ ലൈനിൽ പത്തു സ്റ്റോപ്പുകൾ ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.

കേരള റെയിൽവേ വികസന കോർപ്പറേഷൻ മുൻപ് അതിവേഗ റെയിൽവേ പാളത്തിന്റെ വിജയ സാധ്യത മനസ്സിലാകുന്നതിനായി പഠനങ്ങൾ നടത്തിയിരുന്നു ഈ പഠനങ്ങളുടെ അടിസ്ഥാന ഫലം വിജയം ആണെന്ന് കണ്ടതോട് കൂടി കേരള റെയിൽവേ വികസന കോർപ്പറേഷൻ മേനേജിങ് ഡയറക്ടർ അടങ്ങുന്ന ഒരു സംഘം ഈ സാധ്യത പഠന വിജയ റിപോർട്ടുകൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും സംസ്ഥാന സർക്കാർ ഈ റിപ്പോർട്ടുകൾ വിഷദമായി പഠിച്ച് ഈ അതിവേഗ റെയിൽവേ പാതയുമാണ് മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടുകയായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാർ അയച്ച ഈ റിപോർട്ടുകൾക്ക് വേണ്ട പരിഗണന കൊടുക്കുകയും പദ്ധതിക്ക് വേണ്ട എല്ലാ വിധ സഹായ സഹകരണങ്ങളും നൽകാം എന്ന് വാഗ്ദാനം നടത്തി .

തിരുവനതപുരം മുതൽ കാസർഗോഡ് വരെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ അതിവേഗ റെയിൽവേ പദ്ധതിക്കായി കേരള റെയിൽവേ വികസന കോർപറേഷനോട് നിക്ഷേപ സമാഹരണവും ആയി മുന്നോട്ട് പോകാൻ ആണ് കേന്ദ്ര റെയിൽവേ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം .ഇന്ത്യൻ റെയിൽവേയും സംസ്ഥാന സർക്കാരും ഒന്നിച്ച നിർമിക്കുന്ന ഈ സിൽവർ ലൈൻ പദ്ധതിയിൽ ഇരുനൂറു കിലോ മീറ്റർ വരെ വേഗത്തിൽ ചീറി പായുന്ന രണ്ട് റെയിൽവേ ലൈൻ ആണ് ഉണ്ടാകാൻ പദ്ധതി ഇട്ടിരിക്കുന്നത്.

പദ്ധതിയുടെ പൂർണ്ണ വിജയത്തിനായി വീണ്ടും സർവ്വേകളും, പഠനങ്ങളും ഇപ്പോഴും നടത്തിവരുകയാണ്. റെയിൽവ്വേ പാളം തികച്ചും പരിസ്ത്ഥിതി സൗഹാർദ്ധപരമായി നിർമ്മിക്കാനും ലക്ഷ്യം ഇടുന്നുണ്ട്. പുതിയ അതിവേഗ റെയിൽവേ വരുന്നതോട് കൂടി തിരുവനന്തപുരം മുതൽ എറണാകുളം വരെ സമയദൈർഖ്യം ഒന്നര മണിക്കൂറായി ചുരുങ്ങും.

You may also like...