February 20, 2021

കൃത്യ സമയത്തിനുള്ളിൽ ഭക്ഷണം വീട്ടിൽ എത്തിയില്ലെങ്കിൽ ആ പണം ഞങ്ങൾക്ക് നൽകേണ്ട സോമറ്റോ

കയ്യിലൊരു സ്മാർട്ട് ഫോണും അതിൽ ഇന്റർനെറ്റ് സൗകര്യവുമുണ്ടെങ്കിൽ ഞൊടി ഇടയിൽ ആഹാര സാധനങ്ങൾ അല്ല എന്ത് തന്നെയായാലും നമ്മുടെ ആവശ്യാനുസരണം വീടിനു മുന്നിൽ എത്തുന്ന കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത് .ഓൺലൈൻ വഴി നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം നിങ്ങൾക്ക് ഇഷ്ടമുള്ള ഹോട്ടലിൽ നിന്നും കൊണ്ട് തരാം എന്ന വാഗ്ദാനം പാലിച്ചുകൊണ്ടാണ് കഴിഞ്ഞ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ  യൂബർ ഈറ്റ്സ് ,സോമറ്റോ,സ്വിഗ്ഗയ് തുടങ്ങിയ ഓൺലൈൻ ഭകഷണ വിതരണ കമ്പനികൾ നമ്മുടെ പ്രിയങ്കരരായി മാറിയത്. ഇവർ നൽകുന്ന ഓഫറുകളിൽ അതേ ഭക്ഷണം ഹോട്ടലുകളിൽ നിന്നും കഴിക്കുന്നതിനേക്കാളും വില കുറവും നൽകിയപ്പോൾ ഇവയിൽ ഏതെങ്കിലും ഒരു ഭക്ഷണ കമ്പനി ദിവസത്തിൽ ഒരു തവണയെങ്കിലും നമ്മുടെ വീടിന്റെ മുന്നിൽ എത്തുന്ന അവസ്ഥയായി.

ഉച്ചയ്‌ക്കോ രാത്രിയിലോ പ്രതീക്ഷിക്കാതെ ബന്ധുമിത്രാദികളോ മറ്റോ വന്നാലും പതിനഞ്ചു മിനിറ്ററിനുള്ളിൽ തന്നെ നമ്മുക്ക് ആവശ്യമായ ഭക്ഷണം ഒറ്റ ക്ലിക്കിൽ വീട്ടിൽ വന്നു എത്തുന്നത് കൊണ്ട് തന്നെയാണ് ഈ ഭക്ഷണ വിതരണ ആപ്ലിക്കേഷനുകൾ മലയാളികളുടെ പ്രിയങ്കരരായി മാറിയത്.ഭക്ഷണ വിതരണ കമ്പനികൾ ഓഫർ നൽകി കൂടുതൽ കസ്റ്റമേഴ്സിനെ തങ്ങളിലേയ്ക്ക് ആർഷിക്കുന്നതിലും തങ്ങളുടെ തന്നെ കമ്പനിയുടെ സ്ഥിരം കസ്റ്റമേഴ്സ് ആക്കി നിർത്തുന്നതിലും പ്രത്യേക ഓഫറുകൾ നൽകി  മൽസരിച്ച് നിൽക്കുന്നവരാണ്.ഇപ്പോൾ പുതിയ  ഓഫറുമായി ഇന്ത്യയിലെ തന്നെ ഏറ്റവും രണ്ടാമത്തെ വലിയ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ എത്തിയിരിക്കുകയാണ്.

തങ്ങൾക്കു തങ്ങളുടെ കസ്റ്റമേഴ്സിന് കൃത്യമായ സമയത്തിനുള്ളിൽ ഭക്ഷണം  കൊണ്ടെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭക്ഷണത്തോടൊപ്പം ആ ഭക്ഷണത്തിന്റെ വിലയും സൗജന്യമായി മടക്കി നൽകും എന്നാണ് സോമറ്റോയുടെ പുതിയ ഓഫർ.തങ്ങളുടെ കസ്റ്റമേഴ്സിനോടുള്ള കൃത്യനിഷ്ഠതയാണ് തങ്ങൾക്ക് വലുത് എന്ന് പറഞ്ഞ് കൊണ്ടാണ് സൊമാറ്റോ മുന്നോട്ട് വന്നിട്ടുള്ളത്.കമ്പനിയുടെ പുതിയ ഈ പ്രഖ്യാപനം ജീവനക്കാരെ തെറ്റായ രീതിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിപ്പിക്കാൻ പ്രേരിപ്പിക്കും എന്ന് വ്യാപകമായി പലയിടങ്ങളിൽ നിന്നും അഭിപ്രായം  ഇതിനകം ഉയർന്നു കഴിഞ്ഞു .എന്നാൽ പുതിയ ഓഫറുമായി മുന്നോട് പോകാൻ ആണ് സോമറ്റോ തീരുമാനിച്ചിരിക്കുന്നത്. ഇത് വഴി കൂടുതൽ കസ്റ്റമേഴ്‌സ് തങ്ങൾക്ക് ലഭിക്കും എന്നുള്ള കണക്കു കൂട്ടലിലാണ് സോമറ്റോ.