January 18, 2021

ഈ ആര്യങ്ങൾ ശ്രദ്ധിക്കാം, കൊമ്പുകൾ ഒടിയുന്ന വിധത്തിൽ മുരിങ്ങക്ക ഇനി നിങ്ങളുടെ പറമ്പിലും

ഏതൊരു മരത്തിൽ നിന്നും ചെടികളിൽ നിന്നും വ്യത്യസ്തമാണ് മുരിങ്ങയുടെ കാര്യം..

ഒരു ചെടിയോ മരമോ നട്ടാൽ നമ്മൾ അതിനു ദിവസേന വെള്ളമൊഴിച്ചു കൊടുക്കാറുണ്ട് എന്നാൽ മാത്രമേ അത് നല്ല പോലെ വളർന്നു വരുകയുള്ളൂ, പക്ഷേ മുരിങ്ങയുടെ കാര്യത്തിൽ അങ്ങനെയല്ല അതിന്മേൽ ഒരു തുള്ളി വെള്ളം പോലും നമ്മൾ ഒളിച്ചു കൊടുക്കരുത് അങ്ങനെ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ കായും പൂവും ഒന്നും തരാതെ നശിക്കുന്നതാണ്.

മുരിങ്ങയുടെ കായ മുതൽ വേരു വരെ നമുക്ക് പോഷകഗുണങ്ങൾ നൽകുന്നവയാണ് അതിനാൽ ഓരോ വീട്ടിലും മുരിങ്ങമരം ഉണ്ടായാൽ
അതിൽനിന്ന് കായയോ പൂവോ ഇല്ലയോ എല്ലാം എടുത്തു നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ എല്ലാവരുടെയും ശരീരത്തിന് അത് ഏറെ നല്ലതാണ്.

എന്നാൽ മുരിങ്ങ രണ്ടുതരമുണ്ട് ചെടി മുരിങ്ങയും, മരം മുരിങ്ങയും ഇതിൽ ചെടി മുരിങ്ങ ഒരിക്കലും നട്ടു വളർത്തേണ്ട ആവശ്യമില്ല കാരണം അത് ഒന്നോ രണ്ടോ വർഷത്തിനു ശേഷം നശിച്ചു പോകുന്നതാണ് എന്നാൽ മരം മുരിങ്ങ ആവട്ടെ ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ നട്ടുവളർത്തിയാൽ അത് ഒരിക്കലും നശിച്ചു പോവുകയില്ല., അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും.

കല്യാണ സമയങ്ങളിലും മറ്റു പ്രത്യേക സീസണുകളിലും ഏറെ വിലയുള്ള ഈ മുരിങ്ങാക്കായ വീട്ടിൽ തന്നെ നട്ടുവളർത്തി നമ്മുടെ ആവശ്യത്തിനനുസരിച്ച് എടുത്ത് ബാക്കിയുള്ളതെല്ലാം മാർക്കറ്റിൽ കൊടുത്താൽ അത്യാവശ്യം പണം നമ്മുടെ കയ്യിൽ വന്നു ചേരും.താഴെയുള്ള വീഡിയോയിൽ എങ്ങനെയാണ് മുരിങ്ങ നട്ടുവളർത്തേണ്ടതെന്നും അതിനോടനുബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പറയുന്നു. തീർച്ചയായും നിങ്ങൾ ഇൗ വീഡിയോ കാണണം എല്ലാവർക്കും പറഞ്ഞു കൊടുക്കുകയും വേണം, ഇത്തരം വീഡിയോകൾക്ക് വീണ്ടും വരിക.