July 25, 2021

തമിള്‍നാട്ടില്‍ പനിക്ക് വിതരണം ചെയ്ത ഗുളികയിൽ ഇരുമ്പ് കമ്പി

പനിക്കു വിതരണം ചെയ്ത ഗുളികയില്‍ ഇരുമ്പ് കമ്പി. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നിന്ന് വിതരണം ചെയ്ത മരുന്നിലാണ് നൂല്‍കമ്പി കണ്ടെത്തിയത്. വിവാദമായതോടെ അന്വേഷണം തുടങ്ങി.

ഉറപ്പുകൂട്ടാനായി ഗുളികയില്‍ വരെ ഇരുമ്പ് കമ്പി വച്ചുകെട്ടുന്നത് നേരിട്ടനുഭവിച്ചതിന്റെ നടുക്കത്തിലാണ് ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയും ഭാര്യ ശക്തിയും. പനിയും ചുമയുമായാണ് ഏരന്തൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശക്തി പോയത്. കിട്ടിയ ഗുളിക. കഴിക്കാനായി പൊട്ടിച്ചപ്പോള്‍ കണ്ടത് ഇരുമ്പ് കമ്പി. സംഭവം വിവാദമായതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.