September 24, 2020

ആരാധകരെ ത്രില്ലടിപ്പിച്ച് മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ടീസർ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ടീസർ യൂടൂബിൽ തരംഗം സൃഷ്ടിക്കുന്നു.വളരെ ആവേശത്തോടു കൂടി ചിത്രത്തിന്റെ ടീസർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തിയ കസബ എന്ന ചിത്രത്തിന് ശേഷം ഇക്കായെ ഇത്ര ആവേശത്തിൽ മറ്റൊരു ചിത്രത്തിൽ കാണാൻ കഴിഞ്ഞിട്ടില്ല എന്നും ഷൈലോക്ക് ബോക് ഓഫീസ് കീഴടക്കും എന്നും മമ്മൂട്ടി ആരാധകർ ഇതിനകം ഉറപ്പിച്ച് കഴിഞ്ഞു.തിയേറ്ററുകളിൽ നിറഞ്ഞോടി കൊണ്ടിരിക്കുന്ന മാമാങ്കത്തിന് തൊട്ടുപിന്നാലെ എത്തുന്ന ഷൈലോക്ക് എന്ന ഈ മമ്മൂട്ടി ചിത്രം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

നവാഗതരായ ബിബിൻ മോഹൻ,അനീഷ് ഹമീദ് എന്നിവർ ചേർന്ന് ഒരുക്കിയ തിരക്കഥയിൽ  അജയ് വാസുദേവാണ് ഷൈലോക്കിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.മമ്മൂട്ടിയുടെ രാജാധിരാജ,മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ഗുഡ് വിൽ എന്റർടൈമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഷൈലോക്ക് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടിക്ക് നായികയായി എത്തുന്നത് മീനയാണ്. ബിബിൻ ജോർജ്,കലാഭവൻ ഷാജോൺ തുടങ്ങി നല്ലൊരു താര നിരയും ചിത്രത്തിലുണ്ട്.

നേരത്തെ ക്രിസ്തുമസ്സ് ചിത്രമായി പുറത്ത് ഇറക്കാൻ ആയിരുന്നു അണിയറ പ്രവർത്തകർ ആലോചിച്ചിരുന്നതെങ്കിലും മാമാങ്കം ക്രിസ്തുമസ്സ് റിലീസായി എത്തിയതോട് കൂടി ജനുവരിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ജനുവരി 23 ന് പ്രേക്ഷകരിലേയ്ക്ക് ഈ ബിഗ് ബഡ്ജറ്റ് ചിത്രം എത്തിക്കാനാണ് അതികൃധർ ഇതിനകം തീരുമാനിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ എഡിറ്റിംങ് വീഡിയകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ലിന്റോ കുര്യനാണ് ചിത്രത്തിന്റെ ടീസർ കട്ട് ചെയ്ത് ഇറക്കിയിരിക്കുന്നത്.ഒരേ സമയം തമിഴിലും മലയാളത്തിലും പുറത്തിറങ്ങുന്ന ചിത്രം കളക്ഷൻ തൂത്ത് വാരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.