സ്വന്തം ജീവൻ പണയപ്പെടുത്തിയ കോഴിക്കോട്ടെ ഈ കൂട്ടുകാർക്ക് രാജ്യത്തിൻറെ ആദരം

തങ്ങളുടെ സമയബന്ധിതമായ ഇടപെടലുകളിലൂടെ പൊലിയുമായിരുന്ന ഒട്ടനവധി പ്പേരുടെ ജീവൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കോഴിക്കോടുള്ള മൂന്ന് ചുണക്കുട്ടികൾക്കാണ് രാജ്യം റിപ്പബ്ലിക്ക് ദിനത്തിൽ ആദരിക്കുന്നത്.

ആദിത്യ ( ഭരത് അവാർഡ്)

നേപ്പാളിലേയ്ക്ക് മുത്തശ്ശിയോടും മുത്തച്ഛനോടുമൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയായ ആദിത്യ. വളരെപ്പെട്ടന്നാണ് ബസ്സിന് മുകളിലേയ്ക്ക് തീ കത്തിപ്പിടിച്ചത്. ഇരുപതിന് മുകളിൽ യാത്രികർ ഉള്ള ബസ്സിൽ നിലവിളികളും കൂട്ടക്കരച്ചിലും ജീവനു വേണ്ടിയുള്ള പരവേശവും മാത്രം.വലിയൊരു അപകടം മണത്ത ആദിത്വ തന്റെ ജീവൻ പോലും നോക്കാതെ സമീപത്ത് നിന്നു കിട്ടിയ ചുറ്റിക കൊണ്ട് ബസ്സിന്റെ ബാക്ക് ഗ്ലാസ് അടിച്ച് പൊട്ടിച്ച് ജനങ്ങളെ രക്ഷപ്പെടുത്തി. പക്ഷേ നിർഭാഗ്യ വെച്ചാൽ രക്ഷപ്പെടുത്തുന്നതിനിടയിൽ ബസ്സിന്റെ ഡീസൽ ടാങ്കിലേയ്ക്ക് തീ പടർന്നു പിന്നീടുണ്ടായ സ്ഫോടനത്തിൽ ആദിത്യ മരണമടഞ്ഞു. ധീരമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി 21 പേരുടെ ജീവൻ രക്ഷിച്ചിട്ടാണ് ആദിത്യ യാത്രയായിരിക്കുന്നത്. ആദിത്യയ്ക്ക് ഉള്ള ബഹുമാന സൂചകമായി രാജ്യം കുട്ടികൾക്കുള്ള ധീരതയുടെ പരമോന്നത അവാർഡ് “ഭരത്” നൽകി ആദരിക്കുകയാണ്. നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി.

ഫത്താഹ്

കൂട്ടുകാരുമായി കുളത്തിൽ കുളി കഴിഞ്ഞ് കളിച്ച് രസിച്ച് തന്റെ വീട്ടിലേയ്ക്ക് മടങ്ങിവരുന്നതിനിടയിലാണ് ഫത്താഹ് എന്ന ഈ മിടുമിടുക്കൻ ഏഴുവയസ്സ് ഉള്ള ഒരു കുട്ടിയുമായി ഒരു സ്ത്രീ റെയിൽവേ പാളത്തിലൂടെ നടക്കുന്നത് കണ്ടെത്. സ്ത്രീയുടെയും കുട്ടിയുടെയും അതേദിശയിൽ ചീറി പാഞ്ഞ് അടുക്കുന്ന ട്രെയിനിനെ കാണാൻ സെക്കന്റുകൾ മാത്രമേ ഫത്താഹിന് കിട്ടിയിരുന്നുള്ളൂ. പിന്നെ ഒന്നും ചിന്തിക്കാൻ നിൽക്കാതെ വളരെ വേഗത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി സ്ത്രീയെയും കുട്ടിയെയും ട്രെയിൻ വരുന്ന പാതയിൽ നിന്ന് തള്ളിമാറ്റുകയായിരുന്നു ഫത്താഹ് ഈ ധീരമായ പ്രവൃത്തിയെയാണ് രാജ്യം ആദരിക്കുന്നത്.

മുഹ്സിൻ

തന്റെ സുഹൃത്തുക്കൾ കടലിൽ തിരയിൽപ്പെട്ടത് കണ്ട് അവരെ രണ്ട് പേരെയും വളരെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു എന്നാൽ രക്ഷിക്കുന്നതിനിടയിൽ വളരെ വേഗതയിൽ വന്ന തിരയിൽ അകപ്പെട്ട് മുഹ്സിന്റെ ജീവൻ നഷ്ടമായി. മുഹ്സിന്റെ ധീരമായ ഈ പ്രവൃത്തി കണക്കിലെടുത്ത് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുകയാണ് രാജ്യം.

You may also like...