September 17, 2021

അഡ്വക്കേറ്റ് ലിജീഷ് സേവ്യറിന് പറയാനുണ്ട് ഒരു കഥ ചുമട്ടു തൊഴിലാളിയിൽ നിന്ന് അഭിഭാഷകനിലേയ്ക്ക് നടന്ന വിജയ കഥ

ജീവിതത്തിൽ ഒന്നും ആകാൻ കഴിഞ്ഞില്ല ഞാൻ വിചാരിക്കുന്നതൊന്നും നടക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് മടി പിടിച്ചു ഇരിക്കുന്നവരെ നമ്മുക്ക് ഒന്നു  ശ്രമിച്ചാൽ സമൂഹത്തിനു ചുറ്റും നിരവധി കാണാൻ ആകും. എന്നാൽ ഇവരോട് “ശരിക്കും നിങ്ങൾ ആഗ്രഹിച്ച കാര്യത്തിലേയ്ക്ക് എത്താൻ ആത്മാർത്ഥമായും ശ്രമിച്ചിട്ടുണ്ടോന്നു” ഒരു ചെറിയ മറു ചോദ്യം ചോദിച്ചു നോക്കിയിട്ടുണ്ടോ?ഇല്ലാ എന്നാണു ഭൂരിഭാഗം പേരുടെയും ഉത്തരം എങ്കിലും അവർ അത് സമ്മതിച്ചു തരാൻ കൂട്ടാക്കാറില്ല.

പലപ്പോഴും ജീവിത പ്രതിസന്ധിയിൽ തങ്ങളുടെ സ്വപ്നങ്ങൾ പകുതിവഴിലേയ്ക്ക് മാറ്റിയിട്ട് പലരും പുതിയ ജീവിതം പടുത്തു ഉയർത്താൻ ഇതിനകം ശ്രമിച്ചിട്ടുണ്ടാകും. ഇനി ഒരു കൂട്ടരുണ്ട് ഇവർ തന്റെ പാത ദുർഖടം പിടിച്ചതാണെങ്കിൽ കൂടി തങ്ങളുടെ  സ്വപ്നത്തെ എപ്പോഴും മുറുകെ ചേർത്ത് പിടിച്ചിരിക്കും. അങ്ങനെ ഒടുവിൽ വിധിക്കു അവരെ മുൻപിൽ തോൽക്കേണ്ടതായി വരും. അത്തരത്തിൽ സ്വന്തം ജീവിതം കൊണ്ട് ഹീറോയിസം കാണിച്ചു സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ് അഡ്വക്കേറ്റ് ലിജേഷ് സേവ്യർ.

ചുമട്ടു തൊഴിലാളിയിൽ നിന്നും കേരള ഹൈക്കോടതിയിൽ അഭിഭാഷകനായ ലിജേഷിന്‌ താൻ നടന്നു വന്ന പാതയിലേക്ക് പിന്തിരിഞ്ഞു നോക്കുകയാണ്. ഇരുപത്തി അഞ്ചാം വയസിൽ എറണാകുളത്ത് നിയമപഠനം നടത്തിയ ലിജേഷിന്‌ പലപ്പോഴും സാഹചര്യം കൊണ്ട് ചുമട്ടു തൊഴിലാളിയുടെ കുപ്പായം അണിയേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിൽ കല്യാണവും കഴിഞ്ഞ്  ഒരു കുട്ടിയുമായി.

സാഹചര്യങ്ങൾ ഓരോന്നായി അടഞ്ഞു തുടങ്ങിയെങ്കിലും തന്റെ സ്വപ്നത്തെ പൂർണമായും വിട്ടുകളയാൻ ലിജീഷിന് ആകുമായിരുന്നില്ല. ആത്മാർത്ഥമായും പ്രയത്നിച്ചാൽ അസാദ്യം എന്നൊരു വാക് ഇല്ലായെന്ന് ഈ മിടുമിടുക്കൻ കേരള ജനതയോട് ഇന്ന് വിളിച്ചു പറയുന്നു. അഭിഭാഷക ജീവിതത്തിൽ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് സമൂഹമാധ്യമത്തിൽ ചെയ്ത പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയി മാറിയത്.