November 27, 2020

‘പ്രിയപ്പെട്ട ലാലേട്ടാ ഇടയ്ക്കൊക്കെ ഒന്ന് മൂഡ് ഔട്ട് ആകണം’ മോഹൻലാലിനെ കുറിച്ച് അനൂപ് മേനോന്റെ കുറിപ്പ്

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളം സിനിമ ഇൻഡസ്ട്രിയിൽ അനാവശ്യമായ വിവാദങ്ങളും അതിനെ തുടർന്ന് നടന്നു വരാറുള്ള വാദ പ്രതിവാദങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യ-മാധ്യമങ്ങൾ വഴിയും നാം കണ്ടുകൊണ്ടു ഇരിക്കുന്നുണ്ട്.താരങ്ങൾ പലപ്പോഴും സെറ്റിൽ താമസിച്ച എത്തുന്നതും ഇതു കാരണം കൃത്യമായ ഷെഡ്യൂളുകളിൽ സംവിധായകന് ചിത്രം പൂർത്തിയാകാൻ കഴിയാതെ നിർമാതാക്കളുടെ പണം നഷ്ടമാകുന്നതുമെല്ലാം മലയാള സിനിമയിൽ തുടർക്കഥയായി മാറുകയാണ്. കൂടുതലും യുവ തലമുറയിലെ താരങ്ങൾ വെച്ചുപുലർത്തുന്ന ഈ അലഭാവത്തിനെതിരെ പലപ്പോഴും നിർമാതാക്കളുടെ സംഘടന മുന്നോട്ട് വന്നിട്ടുണ്ട്.

ഇതിനിടയിലും മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള സീനിയർ താരങ്ങൾ സെറ്റിൽ വെച്ചു പുലർത്തുന്ന കൃത്യനിഷ്ഠതയെയും യുവതലമുറയിലെ നടൻമ്മാർ കണ്ട് പഠിക്കണം എന്ന രീതിയിൽ നിർമ്മാതാക്കൾ ചൂണ്ടി കാണിക്കാറുണ്ട്. മോഹൻലാലിന്റെ പുതു ചിത്രമായ ബിഗ് ബ്രദറിന്റെ ഷൂട്ടിംങ് ലൊക്കേഷനിൽ താൻ കണ്ട കാര്യം ഒരു കുറിപ്പായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് അനൂപ്മേനോൻ മുന്നോട്ട് വന്നതാണ് ഇപ്പോൾ പുതിയ ചർച്ചയ്ക്കിടയായത്.

ബിഗ് ബ്രദറിൽ തന്റെ വേഷം ചെയ്യുന്നതിനായി ലൊക്കേഷനിൽ എത്തിയപ്പോൾ കഴിഞ്ഞ നാല് ദിവസം ഫൈറ്റ് സീനിൽ അഭിനയിച്ച് ലൊക്ഷേനിൽ ഇരിക്കുന്ന ലാലേട്ടനെയാണ് താൻ കണ്ടത്. ഞാൻ കണ്ടപാടേ ലാലേട്ടന് കൈ നീട്ടി ലാലേട്ടൻ ഷേക്ക് ഹാന്റ് തന്നു എങ്കിലും ലാലേട്ടന് കൈ വേദന ഉള്ളതായി അനുഭവവപെട്ടു.താൻ ഇതിനെപറ്റി തിരക്കിയപ്പോൾ തന്റെ സ്വകാര്യ ആവശ്യത്തിനായി വിദേശത്തോ മറ്റോ പോകേണ്ടി വന്നപ്പോൾ അവിടെ വെച്ച് ഉണ്ടായ വീഴ്ചയിൽ ചെറിയ പരിക്ക് കൈയ്ക്ക് പറ്റി എന്നും ലാലേട്ടൻ മറുപടി നൽകി.

ഈ വേദന വെച്ച് ആണോ നാല് ദിവസം ഫൈറ്റ് സീൻ ഷൂട്ട് ചെയ്തത് എന്ന് ചോദിച്ചപ്പോൾ താൻ ഇപ്പോൾ ഈ വേദനയുടെ കാര്യം പുറത്തു പറഞ്ഞാൽ ഷൂട്ട് മുടങ്ങുകയും അത് വഴി നിർമാതാവിന് നഷ്ടം ഉണ്ടാകുമെന്നും നിങ്ങളുടെ എല്ലാം അടക്കം സമയം എനിക്ക് വേണ്ടി വെറുതേ പാഴാകുമെന്നുമാണ് മോഹൻലാൽ പ്രതികരിച്ചത്. കുറച്ചു ദിവസം മുന്നേ മോഹൻലാൽ സർജറി കഴിഞ്ഞ കൈയ്യുമായി ഡോക്ടറോടൊപ്പം പുറത്തു നിൽക്കുന്ന ഫോട്ടോ പുറത്തു വന്നിരുന്നു.ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ ആത്മസമർപ്പണത്തെ കുറിച്ച് അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.