July 25, 2021

ആ ഫ്ലൈറ്റ് യാത്രാ ഞാൻ മറക്കില്ല, തന്റെ താര ആരാധന വെളുപ്പെടുത്തി പൃഥ്വിരാജ്

മലയാള സിനിമയിൽ നടനായും നിർമ്മാതാവായും പറ്റുമ്പോയെല്ലാം ഗായകനായും ഇപ്പോൾ ഇതാ ലാലേട്ടനോടൊപ്പം ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധായകനായും മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥിര സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞ നടനാണ് പ്രത്യിരാജ് സുകുമാരൻ എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. അച്ഛൻ സുകുമാരന്റെയും അമ്മ മല്ലികയുടെയും മകനായി വളരെ വേഗത്തിൽ മലയാള സിനിമയിൽ എത്തിയെങ്കിലും ഇന്ന് ഏറ്റവും അതികം ആരാധകരുള്ള മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനായി അദ്ദേഹം മാറിയിട്ടുണ്ടെങ്കിൽ അത് പ്രത്യിരാജ് സുകുമാരൻ വെള്ളിത്തിരയിൽ അഭിനയിച്ചു തകർത്ത കഥാപാത്രങ്ങൾ ഒന്ന് കൊണ്ട് തന്നെ ആണെന്ന് നിസ്സംശയം പറയേണ്ടിവരും.

തന്റെ പ്രഥമ സംവിധാന സംരംഭമായ ലാലേട്ടൻ ചിത്രം ലൂസിഫറിന് പിന്നാലെ ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ ഓടി കൊണ്ടിരിക്കുന്ന സുരാജും പ്രത്യിരാജും ചേർന്നു അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ പ്രചാരണാർത്ഥം പ്രിത്വി ,മമ്മൂട്ടി ,മോഹൻലാൽ,വിജയ്,ധനുഷ്,അജിത്,വിക്രം രജനീകാന്ത്,സൂര്യ,കമലഹാസൻ എന്നീ താരങ്ങളുടെ ഫാൻസ്‌ അസോസിയേഷൻ മെമ്പർമാരുമായി കൂടി കാഴ്ച നടത്തിയ പ്രിത്വി തന്റെ ഒരു അനുഭവത്തിലൂടെ ആണ് തന്റെ താര ആരാധന വെളിപ്പെടുത്തിയത്

താൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ വല്യ ആരാധകനാണെന്നും ഒരിക്കൽ ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ സച്ചിനുമായി തനിക്ക് അടുത്തിരുന്നു യാത്ര ചെയ്യാൻ അവസരം ലഭിച്ചു അദ്ദേഹവുമായി ഒട്ടേറെ സംസാരിച്ചു എന്നും എന്നാൽ ഒട്ടേറേ ആരാധകരുള്ള സച്ചിന് ഇപ്പോൾ അത് ഓര്മയുണ്ടാകാൻ സാധ്യത ഇല്ലെന്നും എന്നാൽ എന്നിലെ ആരാധകനെ സംബന്ധിച്ചടുത്തോളം തനിക്ക് അത് മറക്കാനാകാത്ത അനുഭവം ആയിരുന്നു എന്നുമാണ് പ്രിത്വി ചർച്ചക്കിടയിൽ പറഞ്ഞത്