October 16, 2021

ലൂസിഫറിലെ കിടിലന്‍ ഫൈറ്റ് സീനിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കി

മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി മോഹൻലാലിന്റെ ലൂസിഫറലെ സംഘട്ടന രംഗങ്ങളുടെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ യൂട്യൂബിലൂടെയാണ് ‘ലൂസിഫർ ബിഹൈന്റ് ദ സീൻ – സെഗ്മെന്റ് 1’ എന്ന പേരിൽ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫൈറ്റിംഗ് സീനിന്റെ ഷൂട്ടിംഗ് രംഗങ്ങളാണ് വീഡിയോയിലുള്ളത്. റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.