വൈദ്യുതി ഉപഭോഗം കൂടുതലാണോ? എങ്കിൽ ഇനി ഇ-പേയ്മെന്റ് വഴി മാത്രമേ ബില്ല് അടയ്ക്കാനാകൂ എന്ന് കെ.എസ്.ഇ.ബി

വൈദ്യുതി ഇല്ലാതെ കുറിച്ച് മണിക്കൂർ ചിലപ്പോൾ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞേയ്ക്കും എന്നാൽ വൈദ്യുതിയില്ലാത്ത കുറച്ച് ദിവസങ്ങൾ നമ്മുക്ക് ഇന്ന് ചിന്തിക്കാനാകില്ല.അത്രമേൽ നമ്മുടെ ദിനചര്യകളെ വൈദ്യുതി സ്വാധീനിക്കുന്നുണ്ട്.എന്നാൽ അമിതമായ വൈദ്യുതി ഉപഭോഗം അത്ര നല്ല പ്രവണതയല്ല.പലപ്പോഴും ഗാർഹിക ആവശ്യങ്ങൾക്കായി നാം ഉപയോഗിക്കാറുള്ള വൈദ്യുതി നമ്മുടെ ഉപയോഗ ശേഷവും അശ്രദ്ധമായി പലപ്പോഴും സ്വിച്ചുകൾ ഓൺ ആക്കിയിട്ട് വൈദ്യുതി പാഴാക്കാറുണ്ട് ഇതു വഴി നമ്മുടെ സമ്പാദ്യത്തിൽ നിന്നും നല്ലൊരു തുക നാം മാസം തോറും കെ.എസ്.ഇ.ബിയിലേയ്ക്ക് അടയ്ക്കാറുമുണ്ട്.

ഇനി മുതൽ നിങ്ങൾ വൈദ്യുതിക്കായി രണ്ട് മാസത്തിൽ മൂവായിരം രൂപയിൽ അധികം ബില്ല് അടച്ചു വരുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പുതുവർഷം മുതൽ ഈ തുക നേരിട്ടെത്തി അടയ്ക്കാനാകില്ല.പകരം ഏതെങ്കിലും ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് മാത്രമേ വൈദ്യുത ബില്ല് നിങ്ങൾക്ക് അടയ്ക്കാനാകൂ.ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം മാർച്ച് വരെ ഉപാധികളോട് കൂടി ഉപഭോക്താവിന് അടയ്ക്കാനാകും.ഡിജിറ്റൽ പണമിടപാട് പ്രോൽസാഹിപ്പിക്കുക എന്ന ഉദ്യേശത്തോട് കൂടിയാണ് കെ.എസ്.ഇ.ബി പുതിയ നിബന്ധനയുമായി എത്തിയിരിക്കുന്നത്.മുൻപ് മാസം വൈദ്യുത ഉപഭോഗം 2000 രൂപയ്ക്ക് മുകളിൽ ഉള്ളവർക്ക് ഡിജിറ്റൽ സംവിധാനം വഴി മാത്രമേ ബില്ല് അടയ്ക്കാനാകുമായിരുന്നുള്ളൂ.

ഓൺലൈൻ വഴി ബില്ല് അടയ്ക്കുന്നതിനായി www.kseb.in എന്ന വെബ് സൈറ്റ് വഴിയോ കെ.എസ്.ഇ.ബി മുബൈൽ അപ്പ് വഴിയോ ബില്ല് അടയ്ക്കാവുന്നതാണ്.ഗൂഗിൾ പേ,ഫോൺ പേ,ആമസോൺ പേ, പേയ് ടി എം എന്നീ സൗകര്യങ്ങൾ വഴിയും എസ്.ബി.ഐ,ഫെഡറൽ ബാങ്ക്, ഐ.സി.ഐ.സി ബാങ്ക് ,സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്ന് നെറ്റ് ബാങ്കിംഗ് വഴിയും ബില്ല് അടയ്ക്കാവുന്നതാണ്.

You may also like...