January 19, 2021

മലപ്പുറം വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; ഗതാഗതം നിരോധിച്ചു

മലപ്പുറം വട്ടപ്പാറ വളവിൽ വീണ്ടും പാചകവാതക ടാങ്കർ മറിഞ്ഞു. മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗ്യാസ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 9:30 നാണു മലപ്പുറം വളഞ്ചേരി ദേശീയപാതയിൽ വട്ടപ്പാറ വളവിൽ അപകടം സംഭവിച്ചത്.

പാചക വാതക ചോർച്ച ഇല്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ടാങ്കർ അപകടത്തെ തുടർന്ന് സ്ഥലത്തെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പകരം കഞ്ഞിപ്പുര വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത്. വട്ടപ്പാറ വളവിൽ അപകടങ്ങൾ കൂടുന്നതിനാൽ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള പ്രവർത്തനത്തിലാണ് അധികൃതർ.