October 26, 2020

പതിനേഴാം വയസ്സിൽ (1988) കസിന്റെ വിവാഹ സൽക്കാരത്തിൽ പാടുന്ന എം ജയചന്ദ്രൻ, കേൾക്കണം

ഗാന രചയിതാവും, സംഗീതജ്ഞനും, ഗായകനുമായ എം. ജയചന്ദ്രൻ തന്റെ മധുരപതിനേഴ് കാലഘട്ടത്തിൽ പാടിയ ഈ ഗാനം നിങ്ങൾ എല്ലാവരും ഒന്നു കേട്ടു നോക്കൂ.

1988 ഡിസംബർ, മൂന്നിന് തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന്റെ കസിന്റെ കല്യാണ ചടങ്ങിൽ ‘ചെമ്പക പുഷ്പ സുവാസിത യാമം’ എന്ന ഗാനം ആലപികുകയുണ്ടായി.നീണ്ട 31 വർഷങ്ങൾ കടന്നുപോയെങ്കിലും അന്നും ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന് അതേ ഗാംഭീര്യവും മനോഹാരിതയും ഒരു കുറവും കൂടാതെ നിലനിൽക്കുന്നു.

‘മധുസൂദനൻ നായർ ജയചന്ദ്രൻ’ എന്ന എം.ജയചന്ദ്രന്റെ അന്നത്തെ രൂപം കണ്ട് നമ്മൾ ഒന്ന് അമ്പരന്നു പോയേക്കാം, കാരണം അത്യാവശ്യം ഉരുണ്ട ശരീരം ഉള്ള ജയചന്ദ്രനെയാണ് നമ്മൾ മലയാളികൾക്ക് പരിചയം..എന്നാൽ ശബ്ദത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് മറ്റൊരു അതിശയം.

പഴയകാല ഈ വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് കൂടാതെ സുജാത ചേച്ചിയോട് ഈ വീഡിയോ നൽകിയതിനു നന്ദിയും പറയുന്നുണ്ട്. അദ്ദേഹത്തിൻറെ മനോഹരമായ ഈ ഗാനം കേൾക്കാൻ നിങ്ങൾ ഈ വീഡിയോ കാണുക ഒപ്പം രൂപമാറ്റം കണ്ടു അതിശയപ്പെട്ടു എങ്കിൽ തീർച്ചയായും മറ്റുള്ളവരിലേക്കും എത്തിക്കുക.