September 18, 2021

എന്തൊരു വകതിരിവുള്ള ആന ! ഈ ആനയ്ക്ക് പാപ്പാനോടുള്ള സ്‌നേഹം ഒന്ന് കാണേണ്ടത് തന്നെ, അടിപൊളി

എന്നും മലയാളികൾ പല ആനയുടേയും അവരുടെ പാപ്പാന്റെയും സ്നേഹത്തിനു മുമ്പിൽ തോറ്റു പോയിട്ടേ ഉള്ളൂ.

അങ്ങനെ ഒരു ചിത്രം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്, ഈ ചിത്രത്തിലെ താരങ്ങൾ മലയാലപ്പുഴ രാജനും അവൻറെ പാപ്പാൻ ആയ മണികണ്ഠനും ആണ്.

ഇവർ തമ്മിലുള്ള രണ്ടുമൂന്നു ചിത്രത്തിലൂടെ തന്നെ നമ്മൾക്ക് എല്ലാവർക്കും ഇവരുടെ സ്നേഹബന്ധത്തെ പറ്റി പെട്ടെന്ന് തന്നെ മനസ്സിലാകും, കാരണം സ്വന്തം ആനയുടെ കാലിൻറെ ചുവട്ടിൽ കിടന്നുറങ്ങുന്ന പാപ്പാനെ വളരെ സ്നേഹത്തോടെ ഒരു വെയിൽ പോലുമേൽക്കാതെ പരിചരിക്കുന്ന രാജനെ നമുക്ക് ആദ്യത്തെ ചിത്രത്തിൽ കാണാനാകും, മറ്റൊരു ചിത്രത്തിൽ വളരെയധികം ഉറക്കം വന്ന രാജൻ എന്ന ആന, തൊട്ടടുത്ത ഉറങ്ങുന്ന മണികണ്ഠന്റെ അടുത്ത് ഒരു ശബ്ദം പോലും ഉണ്ടാക്കാതെ പതിയെ ചാരി കിടന്നുറങ്ങുന്നതും കാണാം.

മിണ്ടാപ്രാണികൾ ആണെങ്കിലും സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്ന പ്രകൃതം ഉള്ളവരാണ് ഇവർ എന്ന് ഈ ഫോട്ടോയിലൂടെ എല്ലാവരും മനസ്സിലാക്കുന്നു. ഇത് ഓരോ ആന പ്രേമികൾക്കും സന്തോഷം തോന്നുന്ന നിമിഷം ആണ്.