October 26, 2020

യോഗ – പഞ്ച കോശങ്ങൾ

മൂന്ന് ശരീരങ്ങളെ കുറിചു കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞുവല്ലോ, ഇന്ന് വിവിധ കോശങ്ങളെ കുറിച്ചാണ്.മൂന്നു ശരീരങ്ങളിലും കോശങ്ങളുടെ പങ്ക് എന്താണ് എന്നാണ് ഇതിൽ വിശകലനം ചെയ്യുന്നത്.

അന്നമയ കോശം

ഭൗതി ക ശരീരം അഥവാ സ്ഥൂല ശരീരം ഭക്ഷണ നിർമ്മിതമാണ്.മരണശേഷം ഇത് അന്നവൃത്തത്തിലേക്ക് എത്തിപ്പെടുന്നു.ഭൗതി ക ശരീരത്തിലേതു പോലെ തന്നെ ജനനം വളർച്ച, പരിണാമം, ജീർണ്ണത, മരണം, എന്നിവയാണ് ഇതിന്റെയും പ്രത്യേകത.

പ്രാണമയ കോശം

സൂക്ഷ്മ ശരീരത്തിലെ 5 ഊർജ്ജങ്ങൾ ആയാണ് ഇത് രൂപപെട്ടിരിക്കുന്നത്. പാനൻ , അപാനൻ , സമാനൻ, ഉധാ നൻ, വ്യാനൻ എന്നിവയും 5 കർമ്മേന്ദ്രിയങ്ങളും ഇതിലടങ്ങിയിരിക്കുന്നു.വിശപ്പ്, ദാഹം, ചൂട്, തണുപ്പ് എല്ലാം ഇതിന്റെ പ്രത്യേകതകളാണ്.

മനോമയ കോശം.

സൂക്ഷ്മ ശരീരത്തിലെ 5 ജ്ഞാനേന്ദ്രിയങ്ങളും , അന്തക്കരണ ഘടകങ്ങളായ മനസ്സും , ചിത്തവും ഇതിലടങ്ങിയിരിക്കുന്നു. (രാജയോഗത്തിൽ ചിത്തം അന്തക്കരണമായും വേദാന്തത്തിൽ ചിത്തം
അബോധ മനസായും അറിയപ്പെടുന്നു)

വിജ്ഞാനമയ കോശം.

സൂക്ഷ്മ ശരീരത്തിലെ അന്തക്കരണ ഘടകങ്ങളായ ബുദ്ധിയും അഹങ്കാരവും ഈ കോശത്തിൽ അടങ്ങിയിരിക്കുന്നു. ഏതൊരു വസ്തുവിന്റെയും അടിസ്ഥാന സ്വഭാവം ‘ബുദ്ധി ‘ വിശകലനം ചെയ്യുമ്പോൾ
ജ്ഞാനേന്ദ്രിയങ്ങളുടെ സഹായത്തോടെ ‘അഹങ്കാരം’ പ്രവർത്തിക്കുന്നു.

ആനന്ദമയ കോശം.

സ്ഥൂലവും സൂക്ഷ്മവും ആയ ശരീരങ്ങളുടെ പ്രതിഫലനമായ കാരണ ശരീരത്തിൽ ആണ് ഈ കോശം. ആനന്ദം ,സന്തോഷം,ശാന്തി, സമാധാനം എന്നിവയാണ് ഇതിന്റെ പ്രത്യേകത.

ഓരോ കോശത്തെയും നമ്മൾ ശുദ്ധീകരിക്കേണ്ടതും ബാലൻസ് ചെയ്യേണ്ടതും ആവശ്യമാണ്.  ചുരുക്കത്തിൽ, അന്നമയ കോശത്തെ , ആസനങ്ങൾ ,ശരിയായ ഭക്ഷണങ്ങൾ കൊണ്ടും, പ്രാണമയ കോശത്തെ പ്രാണായാമം കൊണ്ടും മനോമയ കോശത്തെ പ്രതിഫലേച്ഛയില്ലാത്ത കർമത്തിലൂടെയും അഷ്ടാംഗയോഗയിലെ യമ നിയമങ്ങൾ പാലിക്കുന്നതിലൂടെയും വിജ്ഞാനമയ കോശത്തെ , പുരാണ
പാരായണം , ആത്മജ്ഞാനത്തിലൂടെയും ആനന്ദമയ കോശത്തെ ധ്യാനത്തിലും സമാധിയിലൂടെയും ശൂദ്ധീകരിക്കാൻ കഴിയും.

                                                                                                                                                                                                                                                  (തുടരും)

എഴുതിയത്

സുധ മേനോൻ ( +91 9539419410 )
മുൻ കസ്റ്റമർ റിലേഷൻസ് ഓഫീസറും വസ്ത്ര ഡിസൈനറുമായ സുധ, യോഗ, പ്രാണായാമം, ധ്യാനം എന്നിവ മുഴുവൻ സമയവും പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. മികച്ച യോഗ പ്രകടനത്തിനു 2017 ൽ പാർലെമെൻറ് അംഗം ശ്രീ. സുരേഷ് ഗോപി ആദരിച്ചിട്ടുണ്ട്.  2018 ൽ ജില്ലാ ചാമ്പ്യൻഷിപ്പിലും സംസ്ഥാന തലത്തിലും രണ്ടും അഞ്ചും സ്ഥാനം നേടിയിട്ടുണ്ട്. ആർത്തവവിരാമം, പിസിഒഡി, പിസിഒഎസ്, പ്രമേഹം, സന്ധിവാതം മുതലായവ കൈകാര്യം ചെയ്യുന്നു . ഇപ്പോൾ  കേരളത്തിലും വിദേശത്തുമായി കോർപ്പറേറ്റ് ക്ലയന്റുകൾ, എൻജിഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്ലാസുകൾ  നടത്തുന്നു.