September 17, 2021

വയ്യാത്ത യജമാനന് വേണ്ടി വളർത്തുനായ ചെയ്യുന്ന പണി, ഈ ദുനിയാവിൽ നായയേക്കാൾ നന്ദിയുള്ള ഒരു ജീവിയില്ല

കൂട്ടിന് ഒരു നായ ഉണ്ടെങ്കിൽ പിന്നെ വേറെ ഒരാളുടെയും സഹായം വേണ്ട എന്ന് തെളിയിക്കുന്ന ഒരു കിടുക്കാച്ചി വീഡിയോ ആണ് ഇപ്പോൾ വയറൽ ആയി കൊണ്ടിരിക്കുന്നത്.

ചില ആരോഗ്യ പ്രശ്നങ്ങളാൽ അധികം നടക്കാൻ ബുദ്ധിമുട്ടുള്ള ഹവീബിന്റെ വളർത്തുനായ ആയ മണിയൻ അയാൾക്ക് ചെയ്യുന്നത് ചിലറ ഉപകാരങ്ങൾ ഒന്നുമല്ല. നഗരത്തിൽ തട്ടുകട നടത്തി ജീവിക്കുന്ന ഹവീബിന് നടക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ അയാളുടെ എരുമകളെ എല്ലാം പാടത്ത് കൊണ്ടുപോയി പുല്ല് തീറ്റിക്കുന്നതും, തിരിച്ചു കൊണ്ടു വരുന്നതും, ഒപ്പം ഇടയ്ക്ക് പോയി അവരുടെ വിവരങ്ങൾ തിറക്കുന്നതും എല്ലാം മണിയൻ ആണ് ചെയ്യുന്നത്.

അത് പോലെ തന്നെ തൻറെ പ്രാരാബ്ധങ്ങൾക്കിടയില്ലും ഹവീബ് വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു കുറവും വരുത്തുന്നില്ല.. ആ സ്നേഹം തന്നെയാണ് അവർ തിരിച്ചും കാണിക്കുന്നത്.