October 16, 2021

മലയാളികളുടെ ഗൃഹാതുരത്വം, മലയാളത്തിലെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ – ശോഭന!

മലയാളഭാഷയിലെ മികച്ച നടികളുടെ പേരുകൾ നോക്കിയാൽ അതിൽ മുൻപന്തിയിൽ തന്നെ ശോഭനയുടെ പേര് കാണാം. അസാധ്യമായ അഭിനയിക്കാനുള്ള കഴിവും അതിനൊത്ത നാടൻ ഭംഗിയും ഒക്കെ കൊണ്ട് തന്നെയാണ് അവരെ മികച്ച നടിയെന്ന് കേരളം വിശേഷിപ്പിക്കുന്നത്.

കലാ കുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ അച്ഛൻ ചന്ദ്രകുമാറിന് ശോഭനയെ അഭിനയിപ്പിക്കാൻ വളരെയധികം താൽപര്യം ഉണ്ടായിരുന്നാലും ഡോക്ടറായ അമ്മയ്ക്ക് ശോഭനയെ നൃത്തം അഭ്യസിപ്പിക്കാൻ ആയിരുന്നു ഇഷ്ടം. പിന്നീട് അച്ഛൻറെയും അമ്മയുടെയും ആഗ്രഹം ഒരുപോലെ സാധിച്ചു കൊടുത്ത ഒരു മകൾ തന്നെയായി ശോഭന മാറുക ആയിരുന്നു.

അഭിനയിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നെങ്കിലും ബാലതാരമായി ഒന്നു രണ്ടു ചിത്രങ്ങളിൽ ശോഭന അഭിനയിച്ചിരുന്നു അതിനുശേഷം 13 വയസ്സ് ഉള്ള ശോഭനയെ തേടി ബാലചന്ദ്രമേനോൻ സിനിമയുമായി വരുകയായിരുന്നു അതും തൻറെ ഭാര്യ വേഷം ആയിരുന്നു അദ്ദേഹം ശോഭനയ്ക്ക് നൽകിയിരുന്നത്.

പിന്നീട് ശോഭനയുടെ നാളുകൾ തന്നെയായിരുന്നു 1993ൽ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ നാഗവല്ലിയുടെ അഭിനയത്തിന് ശോഭന നാഷണൽ അവാർഡ് വാങ്ങി പിന്നീട് നൃത്ത ലോകത്തിലേക്ക് തിരിഞ്ഞ ശോഭന ചെന്നൈയിലെ ചിദംബരം അക്കാദമിയിൽ ആണ് നൃത്തം അഭ്യസിച്ചത്.

എപ്പോൾ കല അർപ്പണ എന്ന ഡാൻസ് സ്കൂൾ ശോഭന നടത്തിക്കൊണ്ടു വരുകയാണ്. ഇത്രയൊക്കെ കഴിവുകളും സമ്പത്തുമുള്ള ശോഭന എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന് നമ്മുടെ പലരുടെയും മനസ്സിൽ ഒരു സംശയം തോന്നിയേക്കാം. അങ്ങനെയിരിക്കെയാണ് 2010ൽ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ അവർ ധത്ത് എടുക്കുന്നത്, ശോഭന അവളെ അനന്തനാരായണി എന്ന് പേരിട്ടു വിളിച്ചു. ഇപ്പോൾ ശോഭന ജീവിക്കുന്നത് തന്നെ ആ കുട്ടിക്ക് വേണ്ടിയാണ്.

വിവാഹത്തിനെ പറ്റിയും മകളെ പറ്റിയും ഒപ്പം സിനിമയിലേക്ക് വരാനുള്ള സാഹചര്യത്തെ പറ്റിയും എല്ലാം ശോഭന താഴെയുള്ള വീഡിയോയിൽ പറയുന്നുണ്ട്.