September 17, 2021

ഇനിയും വൈകേണ്ടതില്ലെന്നേ, ഏറ്റവും ഗുണമുള്ള 6 കുക്കർ ടിപ്സ് അറിയാം വിശദമായി

ഇനി കുക്കറിൽ ഉണ്ടാകുന്ന പലതരം പ്രശ്നങ്ങൾ ആരുടെയും സഹായമില്ലാതെ നിങ്ങൾക്ക് തന്നെ പരിഹരിക്കാം. നമ്മുടെ വീടുകളിൽ പലതരം കുക്കറുകൾ ഉണ്ടെങ്കിലും ഇതിലെ പ്രശ്നങ്ങളെല്ലാം ഒരുപോലെ തന്നെയായിരിക്കും.

അധിക നാൾ ഉപയോഗിക്കുമ്പോൾ കുക്കറിൽ പറ്റിപ്പിടിക്കുന്ന കറകൾ മാറ്റാൻ അലപ്പം ബേക്കിംഗ് സോഡയും ചെറുനാരങ്ങ നീര് അഥവാ വിനാഗിരിയും ഡിഷ് വാഷ് ചേർത്ത് ഉരച്ചു കഴുകിയാൽ കുക്കറിന് നല്ല നിറം ലഭിക്കും.

ഇനി കുക്കരിന്റെ പിടി വല്ലാതെ ഇളകി ഇരിക്കുന്നുണ്ടങ്കിൽ സൂപ്പർ ഗ്ലൂ വച്ചു സ്ക്രൂ മുറുക്കിയാൽ പിന്നെ അത് ഇടക്കിടക്ക് അഴഞ്ഞ് പോവുകയില്ല. കുക്കറിന്റെ വാഷ് ലൂസ് ആകുന്നുണ്ടെങ്കിൽ അൽപ നേരം ഫ്രിഡ്ജിൽ വച്ചു ഉപയോഗിച്ചാൽ മതിയാകും അല്ലെങ്കിൽ അത് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് ഉപയോഗിക്കാം.

പരിപ്പ് പോലെയുള്ള വസ്തുക്കൾ വേവിക്കുമ്പോൾ പുറത്തേക്ക് തിളച്ചു തൂവുന്ന പ്രശ്നം ഉണ്ടെങ്കിൽ കുക്കറിന്റെ അടപ്പിൽ അൽപ്പം എണ്ണ നല്ലപോലെ തടവി ഉപയോഗിക്കാം.. പിന്നീട് മേൽ പറഞ്ഞ പ്രശ്നം ഉണ്ടാവുകയില്ല. കൂടാതെ വെള്ളം കൂടി പോകുമ്പോൾ പുറത്തേക്ക് വരുന്നതിനുള്ള പരിഹാരവും വീഡിയോയിൽ പറയുന്നു..വിശദമായി ഇതെല്ലാം അറിയണമെങ്കിൽ ഈ വീഡിയോ കാണാം. അടുക്കള സംബന്ധമായ കാര്യങ്ങൾ അല്ലേ എന്ന് കരുതി പുരുഷന്മാർ ഒരിക്കലും ഇത് കാണാതെ പോകരുത്, കാരണം നിങ്ങൾക്കും ഇതു കണ്ട് ഉപകാരപ്രദം ആകുന്ന ഒരറിവുണ്ട് ഇതിൽ.