January 27, 2021

കാപ്പി ഇനി വേറെ ലെവൽ ആണ്, കടയിൽ നിന്ന് വാങ്ങുന്ന കാപ്പിപൊടിയിൽ, ഇതൊന്നു ചേർത്ത് നോക്കൂ!

നമ്മുടെ വീടുകളിൽ കോഫി ഉണ്ടാക്കുമ്പോൾ പലപ്പോഴും ഹോട്ടലുകളിൽ നിന്നും വാങ്ങുന്ന അതേ ടെസ്റ്റിൽ നമുക്ക് ലഭിക്കാറില്ല, അതിനി കടുപ്പം കൂട്ടിയാലും കുറച്ചാലും ഇതുതന്നെയാണ് അവസ്ഥ. എന്നാൽ അടിപൊളിയായി പുറത്തു നിന്ന് വാങ്ങാൻ കിട്ടുന്ന അതെ രുചിയിൽ കുറച്ചുകൂടി ക്രീമി ആയിട്ട് കോഫി തയ്യാറാക്കുകയാണെങ്കിൽ വ്യത്യസ്ത ഇഷ്ടമുള്ളവർക്ക് തീർച്ചയായും അത് ഇഷ്ടപ്പെടും. അങ്ങനെയുള്ള ഒരു കോഫി ഉണ്ടാക്കുന്ന രീതിയാണ് പറയുന്നത് ഇതിനെ നമ്മൾ കഫെ മോക്ക എന്നാണ് വിളിക്കുക. ഒരു വിധം കാപ്പിചീനോയുടെ ടേസ്റ്റ് ആണ് ഇതിനുള്ളത്.

ഇത് ഉണ്ടാക്കാൻ പ്രത്യേക രീതിയിൽ നമ്മൾ കാപ്പിപൊടി തയ്യാറാക്കി വീട്ടിൽ തന്നെ വയ്ക്കണം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പാൽ പൊടി ഇടുക, ഏത് പാൽപ്പൊടി ആയാലും കുഴപ്പമില്ല, അതിനോടൊപ്പം രണ്ട് ടേബിൾസ്പൂൺ ഇൻസ്റ്റൻറ് കോഫി പൗഡറും കൂടാതെ രണ്ട് ടേബിൾസ്പൂൺ ചോക്ലേറ്റ് പൗഡർ അല്ലെങ്കിൽ ബൂസ്റ്റ് ഇടുക അവസാനമായി അതിലേക്ക് നാലോ അഞ്ചോ നുള്ള് കറുവപ്പട്ട പൊടിച്ചത് ഒരു ഫ്ലേവറിന് വേണ്ടി ചേർക്കാം ഒപ്പം പഞ്ചസാര വേണമെങ്കിൽ ആവശ്യത്തിന് പൊടിച്ച് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു എയർ കടക്കാത്ത രീതിയിൽ ഉള്ള ഒരു കണ്ടെയ്നറിൽ അടച്ചു സൂക്ഷിക്കാം. കുറെ കാലത്തേക്ക് വേണമെങ്കിൽ ഇരട്ടി സാധനങ്ങൾ ഉപയോഗിച്ചാൽ മതിയാകും.

അതിനുശേഷം പാല് തിളപ്പിക്കാൻ വയ്ക്കാം ഒന്നര കപ്പ് പാലിൽ അരക്കപ്പ് വെള്ളമൊഴിച്ച് വച്ച് പൊന്തിവരുബോൾ ഫ്ലെയിം ഓഫ് ആക്കുക. അതിനു ശേഷം ഒരു കപ്പ് എടുത്ത് അതിലേക്ക് ഉണ്ടാക്കി വെച്ചിരിക്കുന്ന കോഫി പൗഡർ രണ്ടര ടേബിൾ സ്പൂൺ ഇട്ടുകൊടുക്കാം അത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കൂടിയും കുറച്ചും ചേർക്കാവുന്നതാണ്. കൂടാതെ പഞ്ചസാര വേണമെങ്കിൽ അതും കൂടി ഇട്ട് കൊടുത്ത് അതിലേക്ക് കാച്ചി വച്ചിരിക്കുന്നു ചൂടോടെ ഉള്ള പാല് നാലോ അഞ്ചോ സ്പൂൺ മാത്രം കപ്പിലേക്ക് എടുത്തു ഒഴിച്ച് അത് ഒന്ന് അലിയിക്കുക, ശേഷം തിളപ്പിച്ച പാൽ അഞ്ചോ ആറോ വട്ടം നല്ലപോലെ മേലേക്ക് പിടിച്ചു ആറ്റി കപ്പിലേക്ക് പൊക്കിപ്പിടിച്ച് തന്നെ ഒഴിക്കുക. ഇങ്ങനെ ചെയ്താൽ കാപ്പിച്ചീനോ പോലെ ഉള്ള അടിപൊളി കോഫി തയ്യാറായിരിക്കും.