February 20, 2021

മരടിലെ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച എന്‍ജിനിയര്‍ തന്റെ കുഞ്ഞുങ്ങൾ വീഴുന്നത് കണ്ടു മനസ്സിൽ തട്ടി പറഞ്ഞ വാക്കുകൾ

ഡോക്ടർ അനിൽ ജോസഫ് എന്ന പേര് ഒരു പക്ഷേ നിങ്ങൾ ആർക്കും അത്ര പരിചിതമാകണമെന്നില്ല. പക്ഷേ ഈ അടുത്ത് പൊളിച്ചു മാറ്റിയ മൂന്നു ഫ്ലാറ്റുകൾ രൂപകൽപന ചെയ്ത ആളാണ് അനിൽ ജോസഫ്. തൻറെ മൂന്ന് മക്കൾ മരിച്ചു പോത്തിന്റെ ചങ്ക് പിടയുന്ന അനുഭവത്തിൽ സങ്കടപ്പെടുക ആണ് അദ്ദേഹം ഇപ്പോൾ. അദ്ദേഹത്തിൻറെ വാക്കുകൾ ആരുടേയും കണ്ണുകൾ ഈറൻ അണിയിക്കുന്നൊന്നാണ്. 10 വയസ്സ് ഉണ്ടായിരുന്നുള്ളൂ മരിച്ചു വീഴുമ്പോൾ തന്റെ കുഞ്ഞുങ്ങൾക്ക്, അവർക്ക് നൂറിലധികം വർഷങ്ങൾ ഉണ്ടായിരുന്നു എന്ന് തനിക്കു ഉറപ്പാണ് എന്ന് അദ്ദേഹം ഇന്നും ഉറപ്പിച്ചു പറയ്യുന്നു.

ഒരേ സമയം അദ്ദേഹം പിതാവായും കാലൻ ആയി മാറുകയായിരുന്നു. അറിഞ്ഞോ അറിയാതെയോ അനിൽ രൂപകൽപന ചെയ്ത ആൾ എന്ന നിലയ്ക്ക് തകർക്കാനായി സർക്കാർ രൂപീകരിച്ച സമിതിയിൽ അംഗമായതോടെയാണ് അനിൽ ജോസഫിനു സംഹാരകൻ റോൾ കൈവന്നത്. ഒരേസമയം സൃഷ്ടിയും സംഹാരവും നിർവഹിക്കേണ്ട വന്ന ധർമ്മസങ്കടം ഡോക്ടറുടെ വാക്കുകളിൽ വ്യക്തമാണ്. ഫ്ലാറ്റ് പൊളിക്കാൻ ഉള്ള സമിതിയുടെ ഭാഗമായപ്പോൾ മനസ്സിന്റെ കോണിലെവിടെയോ പ്രതീക്ഷയുടെ ഒരു പ്രകാശം ബാക്കിയുണ്ടായിരുന്നു, കോടതി മാറി ചിന്തിച്ചാലോ എന്ന് പക്ഷേ പ്രതീക്ഷകൾ അസ്ഥാനത്തായി എന്ന് വേണം പറയുവാൻ. ഫ്ലാറ്റ് പൊളിക്കാൻ കൃത്യമായ ആൾക്കാരും കമ്പനികളും സാങ്കേതിക വിദ്യയും കൂടി ചേർന്നതോടെ ആത്മവിശ്വാസമായി. സ്വന്തം കുഞ്ഞുങ്ങൾ കൺമുന്നിൽ വീണുടഞ്ഞതിൻറെ വേദന ഒരു ഭാഗത്ത് ഉള്ളപ്പോഴും തന്നെ ഏൽപ്പിച്ച ജോലി പാളിച്ചകൾ ഇല്ലാതെ ചെയ്യാനായത്തിന്റെ ചാരിതാർഥ്യം മറ്റൊരു ഭാഗത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് വേണം പറയുവാൻ. സ്വന്തം കുഞ്ഞുങ്ങൾക്ക് വധശിക്ഷ എന്നുറപ്പായപ്പോൾ അതൊരു ദയാവധം ആകണേ എൻറെ കുഞ്ഞുങ്ങൾ വീഴുമ്പോൾ ആർക്കും ഒരു കുഴപ്പവും വരല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥനയും.